പൊള്ളലേറ്റ് മരിച്ചു


ഉദുമ: പനയാല്‍ പള്ളാരം മുതുവത്തെ വി.നാരായണന്റെയും കാര്‍ത്യായനിയുടെയും മകള്‍ വിനീത (30) പൊള്ളലേറ്റ് മരിച്ചു. ബുധനാഴ്ച വൈകീട്ട് നാലരയോടെ വീടിനകത്ത് നിന്ന് നിലവിളികേട്ട് അമ്മ ജനലിലൂടെ നോക്കിയപ്പോഴാണ് തീയും പുകയും കണ്ടത്. അയല്‍വാസികളെത്തി കതക് തകര്‍ത്ത് യുവതിയെ പുറത്തെടുത്ത് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചു. ഭര്‍ത്താവ്: സുരേഷ് (മൂലക്കണ്ടം). സഹോദരങ്ങള്‍: വിനോദ് (ഗള്‍ഫ്), പരേതനായ വിജയന്‍.

Post a Comment

0 Comments