സി എ എ യ്‌ക്കെതിരായ പോരാട്ടത്തിന് ഗാന്ധിജിയുടെ ഓര്‍മ്മകള്‍ ആവേശം പകരും


കാഞ്ഞങ്ങാട്: പൗരത്വ ബില്ലിനെതിരായ സന്ധിയില്ലാത്ത സമരം ഇടവേളകളില്ലാതെ മുന്നോട്ടു കൊണ്ടു പോകാന്‍ ഗാന്ധിജിയുടെ സഹന സമരങ്ങളുടെ തീഷ്ണമായ ഓര്‍മ്മകള്‍ നമുക്ക് പ്രചോദനമാകണമെന്ന് ഡോ.ഖദീജ മുംതാസ് പറഞ്ഞു.
പുരോഗമന കലാ സാഹിത്യ സംഘം കാസര്‍കോട് ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് പി.സ്മാരക മന്ദിരത്തില്‍ സംഘടിപ്പിച്ച ഗാന്ധി സമൃതിസദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. നിയമപരമോ ഉപരിപ്ലവമോ ആയ ഒന്നായിരുന്നില്ല ഗാന്ധിജിക്ക് മതനിരപേക്ഷത ആത്മാവുകൊണ്ട് മറ്റുള്ളവരെ അറിയുകയും അംഗീകരിക്കുകയും ചെയ്യുന്ന വിശാലമായ സാഹോദര്യബോധവും നീതിയുമായിരുന്നു.
ഇതാണ് ഇന്ന് സി.എ.എ യിലൂടെ അട്ടിമറിക്കപ്പെടുന്നത്. സി.എം.വിനയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വാസുചോറോട്, പി.അപ്പുക്കുട്ടന്‍ തുട ങ്ങിയവര്‍ പ്രസംഗിച്ചു. ജയചന്ദ്രന്‍ കുട്ടമത്ത് സ്വാഗതവും കെ.എം.സുധാകരന്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments