പെരിയ: പെരിയ കേന്ദ്ര സര്‍വ്വകലാശാലയില്‍ കായിക രംഗത്ത് കൂടുതല്‍ സൗകര്യങ്ങളൊരുക്കുന്നതിന് ഉയര്‍ന്ന പരിഗണന നല്‍കുമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി ഡോ.രമേഷ് പൊഖ്രിയാല്‍ നിശാങ്ക്.
കേന്ദ്ര സര്‍വ്വകലാശാലയിലെ സ്കൂള്‍ ഓഫ് എഡ്യുക്കേഷന്റെ പുതുതായി പണി കഴിപ്പിച്ച കെട്ടിടം (സരസ്വതി) ഉദ്ഘാടനവും പുതിയ അഡ്മിനിസ്ട്രേറ്റീവ് കെട്ടിടത്തിന്റെ തറക്കല്ലിടല്‍ ചടങ്ങും നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
138 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് യൂണിവേഴ്സിറ്റിയില്‍ നടന്നുവരുന്നത്. ഇതോടൊപ്പം കായികമേഖലയെ പരിപോഷിപ്പിക്കാനുതകുന്ന സമഗ്ര പദ്ധതികള്‍ ഉടന്‍ നടപ്പിലാക്കുമെന്നും മന്ത്രി ഉറപ്പ് നല്കി. വിദ്യാഭ്യാസ മേഖലയില്‍ കേരളം ബഹുദൂരം മുന്നിലാണ്. കേരളത്തിന്റെ ഈ വളര്‍ച്ചയ്ക്ക് 2009 ല്‍ പ്രവര്‍ത്തനം ആരംഭിച്ച കേന്ദ്ര സര്‍വ്വകലാശാലയും തിരുവനന്തപുരത്തും തിരുവല്ലയിലുമുള്ള സെന്ററുകളും വലിയ മുതല്‍ക്കൂട്ടാകും.
സെന്‍ട്രല്‍ യൂണിവേഴ്സിറ്റി കേരള വൈസ് ചാന്‍സലര്‍ പ്രൊഫ. ജി. ഗോപകുമാര്‍ അധ്യക്ഷനായി. വിദ്യാഭ്യാസ വിഭാഗം തലവന്‍ ഡോ. അമൃത് ജി കുമാര്‍, സ്കൂള്‍ ഓഫ് എഡ്യുക്കേഷന്‍ ഡീന്‍ എം. എന്‍. എം മുസ്തഫ, സി.പി. ഡബ്ലൂ. ഡി സൂപ്രണ്ടിങ് എഞ്ചിനീയര്‍ ബി. ശ്രീനിവാസന് എന്നിവര്‍ സംസാരിച്ചു. പ്രൊ വൈസ് ചാന്സ്ലര് സെന്‍ട്രല്‍ യൂണിവേഴ്സിറ്റി കേരള സ്വാഗതവും രജിസ്ട്രാര്‍ സെന്‍ട്രല്‍ യൂണിവേഴ്സിറ്റി കേരള ഡോ.എ രാധാകൃഷ്ണന് നായര്‍ നന്ദിയും പറഞ്ഞു.
0 Comments