ഇന്‍സ്‌പെക്ടറെ കയ്യേറ്റം ചെയ്ത യുവാവ് റിമാന്‍ഡില്‍


കാസര്‍കോട്: കെ.എസ്.ആര്‍.ടി.സി ഇന്‍സ്‌പെക്ടറെ കൈയേറ്റം ചെയ്തുവെന്ന പരാതിയില്‍ കേസെടുത്ത പൊലീസ് യുവാവിനെ അറസ്റ്റു ചെയ്തു. പൊയ്‌നാച്ചിയിലെ സന്തോഷിനെ (35)യാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റുചെയ്തത്. കെ.എസ്.ആര്‍.ടി.സി കാസര്‍കോട് ഇന്‍സ്‌പെക്ടര്‍ കുട്ടനായിക്കിന്റെ പരാതിയിലാണ് കേസ്. കഴിഞ്ഞ ദിവസം രാത്രി എത്തിയ സന്തോഷ് ജീവനക്കാരെ അസഭ്യം പറയുകയും തള്ളിത്താഴെയിടുകയും കൃത്യനിര്‍വ്വഹണം തടസപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Post a Comment

0 Comments