ബെയ്ജിംഗ്: കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 500 ആയതായി ഔദ്യോഗിക സ്ഥിരീകരണം. എന്നാല്‍ മരിച്ചവരുടെ എണ്ണം ഇതിന്റെ ഇരട്ടിയിലധികമാവു nternational, International, മെന്നാണ് നിഗമനം. ചൈനയില്‍ 492 ഉം ഫിലിപ്പിയന്‍സിലും ഹോങ്കോങ്ങിലുമായി രണ്ടുപേരും മരിച്ചു. ഇരുപത്തിനാലായിരത്തിലധികം പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. കാനഡയിലും ജപ്പാനിലും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ചൈനയ്ക്ക് പുറമെ 25 രാജ്യങ്ങളില്‍ ഇതുവരെ കൊറോണ സ്ഥിരീകരിച്ചു. അതേസമയം കൊറോണ ഒരു മഹാമാരിയല്ലെന്നും ലോകത്തിന്റെ ചില ഭാഗങ്ങളില്‍ കണ്ടെത്തിയ രോഗബാധ നിയന്ത്രിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുകയാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. കൊറോണയുടെ പശ്ചാത്തലത്തില്‍ രാജ്യങ്ങള്‍ യാത്രാവിലക്കും വ്യാപാരവിലക്കും ഏര്‍പ്പെടുത്തുന്നത് ഭീതി പരത്താനെ ഉപകരിക്കൂവെന്ന് ലോകാരോഗ്യ സംഘടനാ ഡയറക്ടര്‍ ജനറല്‍ പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് കൊറോണക്കെതിരെ ജാഗ്രത തുടരുകയാണ്. വൈറസ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന മൂന്ന് പേരുടെയും ആരോഗ്യനില മെച്ചപ്പെടുന്നു. പുതിയ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആശുപത്രികളില്‍ ആകെ 100 പേര് നിരീക്ഷണത്തിലാണ്. 2421 പേര് വീടുകളിലും നിരീക്ഷണത്തിലാണ്. കൊറോണ വൈറസിനെ നേരിടാന്‍ നടപടികള്‍ സ്വീകരിച്ചെന്ന് ചൈന ആവ ര്‍ത്തിക്കുമ്പോള്‍ ചൈനയില്‍ മരണസംഖ്യ ഉയരുകയാണ്. രോഗം പിടിപെടുന്നവരുടെ എണ്ണവും വര്‍ദ്ധിക്കുന്നു. ഇതില്‍ നിന്നും വൈറസ് ബാ ധിതരെ രക്ഷിക്കാനുള്ള ഫലപ്രദമായ മരുന്ന് കണ്ടെത്തിയിട്ടില്ല എന്നാണ് കരുതേണ്ടത്.
0 Comments