പുലയനടുക്കം സുബ്രഹ്മണ്യകോവിലില്‍ ആണ്ടിയൂട്ട് മഹോത്സവം


കോളംകളം :പുലയനടുക്കം ശ്രീ സുബ്രഹ്മണ്യകോവിലിലെ ഈ വര്‍ഷത്തെ ആണ്ടിയൂട്ട് പൂജാ മഹോത്സവം ഇന്ന് മുതല്‍ ശനിയാഴ്ച വരെ നടക്കും.
മകരം 15 ന് കോവിലില്‍ നിന്ന് മുഖ്യ പൂജാരി ഓലക്കര കൃഷ്ണന്റെ നേതൃത്ത്വത്തില്‍ ആരംഭിച്ച കാവടി സഞ്ചാരം വിവിധ ദേശങ്ങളിലൂടെ കടന്ന് ഭക്തരെ അനുഗ്രഹിക്കുകയും മുരുഗ ഭക്തരെ ഊട്ടുന്നതിനായി വിടുകളില്‍ ധാന്യങ്ങള്‍ സ്വീകരിക്കുകയും ചെയ്ത് കാവടി മകരം 30 ന് രാത്രി 12 മണിയോടു കൂടി കോവിലില്‍ തിരിച്ചെത്തും.
ഇന്ന് വൈകുന്നേരം 6 മണിക്ക് ക്ഷേത്രം മാതൃസമിതി ക്ഷേത്രത്തിനായി ചുറ്റുവിളക്ക് സമര്‍പ്പണം നടത്തും. നാളെ രാവിലെ പെരിയങ്ങാനം ശ്രീധര്‍മ്മശാസ്താംകാവിലേക്ക് കാവടി തൊഴാനായി പുറപ്പെടും. വൈകുന്നേരം 4.30 മണിക്ക് പെരിയങ്ങാനം ശാസ്താംകാവില്‍ നിന്ന് താലപ്പൊലിയോടും, മുത്തുക്കുടകളുടെയും താളമേളങ്ങളോടെ കാഴ്ച്ച വരവും കാവടി എഴുന്നള്ളത്തും നടക്കും. തുടര്‍ന്ന് സന്ധ്യാവേലാദീപാരാധന, തായമ്പക എന്നിവയ്ക്ക് ശേഷം അന്നദാനവും പുലര്‍ച്ചെ 3 മണിയോടുകൂടി തണ്ണിലമൃത് പൂജയും ആണ്ടിയൂട്ട് പുജയും നടക്കും. ആണ്ടിയൂട്ട് പൂജയോടനുബനധിച്ച് പുതുതായി പണി കഴിപ്പിച്ച ഊട്ടുപുര' 14 ന് രാവിലെ പൗരപ്രമുഖരുടെയും ഭക്തരുടെയും സാനിധ്യത്തില്‍ സമര്‍പ്പണം നടത്തും. ഉച്ചയ്ക്ക് 2.30 മണിക്ക് മതസൗഹാര്‍ദ്ദം വിളിച്ചോതി ബിരിക്കുളം മുഹയുദ്ദിന്‍ ജുമാ മസ്ജിത് ഭാരവാഹികള്‍ കോവില്‍ സന്ദര്‍ശിച്ച് ഭണ്ഠാരം കാണും. തുടര്‍ന്ന് വൈകുന്നേരം വിവിധ കലാപരിപാടികള്‍. രാത്രി 9 മണിക്ക് അനദാനം .രാത്രി കണ്ണൂര്‍ തരംഗിണി ഓര്‍ക്കസ്ട്രാ ഗാനമേള അവതരിപ്പിക്കും. 15 ന് രാവിലെ തുലാഭാരം. 16 ന് പഴനി യാത്രയോടു കൂടി ആണ്ടിയൂട്ടിന് സമാപനമാകും.

Post a Comment

0 Comments