പന്തീരങ്കാവ് മാവോയിസ്റ്റ് കേസ്: പ്രതിയുടെ ജാമ്യാപേക്ഷ തള്ളി


കൊച്ചി: പന്തീരങ്കാവ് യുഎപിഎ കേസിലെ പ്രതി താഹാ ഫസല്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കൊച്ചി എന്‍ഐഎ കോടതി തള്ളി.
താഹയോടൊപ്പം കേസില്‍ പ്രതിയായിരുന്ന അലന്‍ ശുഹൈബ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നില്ല. കസ്റ്റഡി ചോദ്യം ചെയ്യല്‍ അവസാനിച്ചെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു താഹയുടെ ജാമ്യഹര്‍ജിയിലെ ആവശ്യം. എന്നാല്‍ ജാമ്യാപേക്ഷയെ ദേശീയ അന്വേഷണ ഏജന്‍സി എതിര്‍ത്തു. ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് എല്‍എല്‍ബി പരീക്ഷയെഴുതാന്‍ അലന്‍ ഷുഹൈബിനെ അടുത്തയിടെ കണ്ണൂര്‍ സര്‍വലകലാശാല അനുവദിച്ചിരുന്നു.

Post a Comment

0 Comments