അര്‍ബുദ ദിനാചരണം സംഘടിപ്പിച്ചു


കാസര്‍കോട്: ചെങ്കള പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ലോക അര്‍ബുദ ദിനാചരണം ചെര്‍ക്കള മാര്‍ത്തോമ ഹാളില്‍ സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ഭാഗമായുള്ള ബോധവത്കരണ സെമിനാര്‍ ചെങ്കള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തകുമാരി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം സുഫൈജ അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷമീമ തന്‍വീര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബി. അഷഫ് എന്നിവര്‍ വിഷയം അവതരിപ്പിച്ചു. പരിപാടിയില്‍ അതിഥിയായി എത്തിയ അര്‍ബുദത്തിനെ അതിജീവിച്ച ഇസ്മായില്‍ ഇജാസിന്റെ വാക്കുകള്‍ കേള്‍വിക്കാര്‍ക്ക് പ്രചോദനമായി. ബോധ വത്കരണത്തിനും പ്രതിരോധത്തിനും ഊന്നല്‍ നല്‍കിയാണ് ലോക അര്‍ബുദ ദിനം ആചരിക്കുന്നത്. അര്‍ബുദത്തെ നേരിടാനും പ്രതിരോധിക്കാനും മരുന്നിന്റെ ശക്തിയേക്കാളും ഡോക്ടറുടെ വൈദഗ്ധ്യത്തേക്കാളും ആവശ്യം സമൂഹത്തിന്റെ കരുതലും കൈത്താങ്ങുമെന്ന് ഓര്‍മ്മിപ്പിക്കുകയാണ് ഈ ദിനം.

Post a Comment

0 Comments