കുടുംബശ്രീ ഭക്ഷ്യമേള


കാസര്‍കോട്: ഇന്നുമുതല്‍ മാര്‍ച്ച് മൂന്ന് വരെ കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തില്‍ നടക്കുന്ന റൂറല്‍ ഇന്ത്യ ബിസ്‌നസ്സ് കോണ്‍ക്ലേവില്‍ കുടുംബശ്രീയുടെ ഭക്ഷ്യമേള നടക്കും.
താട്ടവിള ഗവേഷണ കേന്ദ്രത്തില്‍ നടക്കുന്ന ഉല്‍പ്പന്ന പ്രദര്‍ശന വിപണനമേളയോട് അനുബന്ധിച്ചാണ് ഭക്ഷ്യമേള സംഘടിപ്പിക്കുന്നത്. വിവിധ തരം ജ്യൂസുകള്‍, ചായ, കാപ്പി, മലബാര്‍ സ്‌നാക്‌സ്, ചിക്കന്‍ നുറുക്കി വറുത്തത്, നാടന്‍ പത്തിരി, നെയ്‌ച്ചോറും ഇറച്ചിക്കറിയും, ചിക്കന്‍ തട്ടുകട, പ്ലാസ്റ്റിക് ബദല്‍ ഉല്‍പന്നങ്ങളായ പേപ്പര്‍ബാഗ്, പേപ്പര്‍പെന്‍, പാളപ്ലേറ്റ്, പേപ്പര്‍ സ്‌ട്രോ, ഗ്രോബാഗ് മറ്റ് കുടുംബശ്രീ ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവുമാണ് കുടുംബശ്രീ ഒരുക്കുന്നത്.

Post a Comment

0 Comments