കാസര്‍കോട്: സൗഹൃദത്തിന്റെ ക്രീസിലിറങ്ങി ക്രിക്കറ്റ് താരങ്ങള്‍. പ്രസ് ക്ലബ് നേതൃത്വത്തില്‍ നടത്തിയ ഹാര്‍മണി ഹംഗാമ ക്രിക്കറ്റ് മത്സരത്തില്‍ സിവില്‍ സര്‍വീസ് ടീമിനെ പരാജയപ്പെടുത്തി പോലീസ് ടീം ജേതാക്കളായി.
പ്രസ് ക്ലബ്, ജനപ്രതിനിധികള്‍, സിവില്‍ സര്‍വീസ്, പോലീസ് ടീമുകളാണ് ക്രിക്കറ്റ് മത്സരത്തില്‍ ഏറ്റുമുട്ടിയത്. ആദ്യ മത്സരത്തില്‍ സിവില്‍ സര്‍വീസ് ടീമിന് വേണ്ടി ജില്ലാ കളക്ടര്‍ ഡോ.ഡി. സജിത് ബാബുവും കളത്തിലിറങ്ങി. കലക്ടര്‍ ഡോ.ഡി. സജിത് ബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീര്‍, കുമ്പള പഞ്ചായത്ത് പ്രസിഡന്റ് പുണ്ഡരീകാക്ഷ, ഡി.വൈ.എസ്.പി പി.ബാലകൃഷ്ണന് നായര്‍, സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഹബീബ് റഹ്മാന്, പ്രവാസി വ്യവസായി ഇബ്രാഹിം മദക്കം, കെ.സി.എ അംഗം ടി.എം.ഇഖ്ബാല്‍, ജില്ലാ ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റ് എന്‍.എ.അബ്ദുല്‍ ഖാദര്‍ തുടങ്ങിയവര്‍ കളിക്കാരുമായി പരിചയപ്പെട്ടു. ഫൈനല്‍ മത്സരത്തിലെ മികച്ച താരമായി പോലീസ് ടിമിലെ എം.കെ.അനീഷ് തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ബാറ്റ്സ്മാനായി സിവില്‍ സര്‍വീസ് ടീമിലെ സി.ഡി.രാജേഷ്, ബൗളറായി സിവില്‍ സര്‍വീസ് ടീമിലെ ഇ.പി.രാമചന്ദ്രന് എന്നിവരെയും തിരഞ്ഞെടുത്തു.
സമാപന സമ്മേളനത്തില്‍ ഡി.വൈ.എസ്.പിമാരായ പി.ബാലകൃഷ്ണന് നായര്‍, എം.ഹസൈനാര്‍, കെ.സി.എ അംഗം ടി.എം.ഇഖ്ബാല്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് മുഹമ്മദ് ഹാഷിം അധ്യക്ഷത വഹിച്ചു. ഗുഡ്മോണിങ് കാസര്‍കോട് ചെയര്മാന് ഹാരിസ് ചൂരി, കണ്‍വീനര്‍ ബാലന് ചെന്നിക്കര, അര്ജുനന് തായലങ്ങാടി, എ.വി. പവിത്രന് എന്നിവര്‍ സംസാരിച്ചു. പ്രസ് ക്ലബ് സെക്രട്ടറി കെ.വി.പത്മേഷ് സ്വാഗതവും പ്രദീപ് നാരായണന് നന്ദിയും പറഞ്ഞു.
0 Comments