കാസര്‍കോട് : എസ് വൈ എസ് ജില്ലാ യുവജന റാലി നല്കിയ നവോന്മേഷം കീഴ് ഘടകങ്ങളിലെത്തിക്കുന്നതിനായി ജില്ലയിലെ 45 സര്‍ക്കിളുകളില്‍ ജയാരവം എന്ന പേരില്‍ പ്രസ്ഥാനിക ശാക്തീകരണ സംഗമങ്ങള്‍ സംഘടിപ്പിക്കാന്‍ ജില്ലാ എസ് വൈ എസ് ക്യാബിനറ്റ് തീരുമാനിച്ചു.
ഇതു സംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ജലാലുദ്ദീന്‍ ബുഖാരി ഉദ്ഘാടനം ചെയ്തു.
ബശീര്‍ പുളിക്കൂര്‍, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, പാത്തൂര്‍ മുഹമ്മദ് സഖാഫി, മൂസ സഖാഫി കളത്തൂര്‍, അശ്റഫ് കരിപ്പോടി, സിദ്ദീഖ് സഖാഫി ബായാര്‍, കരീം മാസ്റ്റ്ര് ദര്‍ബാര്‍കട്ട, ശാഫി സഅദി, ഇല്യാസ് കൊറ്റുമ്പ പ്രസംഗിച്ചു.
0 Comments