എന്‍.കെ.ബി.എം.എ.യു.പി സ്‌ക്കൂളില്‍ പിറന്നാള്‍ സമ്മാനമായെത്തിയത് ആയിരം പുസ്തകങ്ങള്‍


നീലേശ്വരം: ഏഴാംതരം സി.ക്ലാസിലെ കെ.വി.ശാലിമ പിറന്നാള്‍ സമ്മാനമായി 'സസ്യ ലോകത്തെ വിശേഷങ്ങള്‍' എന്ന പുസ്തകം കൈമാറിയപ്പോള്‍ എന്‍.കെ. ബി.എം. എ.യു.പി.സ്‌ക്കൂളിലെ പിറന്നാള്‍ ലൈബ്രറിയിലേക്ക് ആയിരാമത്തെ പുസ്തകമെത്തി.
സ്‌ക്കൂളില്‍ നടപ്പിലാക്കുന്ന 'പിറന്നാളിനൊരു പുസ്തകം സമ്മാനം' എന്ന പദ്ധതി വഴിയാണ് ആയിരം പുസ്തകങ്ങള്‍ ലഭിച്ചത്. ആയിരാമത്തെ പുസ്തകം ഏറ്റുവാങ്ങാന്‍ നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രൊഫ.കെ.പി.ജയരാജന്‍ തന്നെ എത്തിയപ്പോള്‍ സ്‌ക്കൂളിനത് ഇരട്ടി മധുരമായി.
പിറന്നാള്‍ ദിനത്തില്‍ സഹപാഠികള്‍ക്ക് മിഠായി നല്‍കുന്ന ശീലം സ്‌ക്കൂളിലുണ്ടായിരുന്നു. പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായി മിഠായി വിതരണം ഒഴിവാക്കിയതോടെയാണ് പിറന്നാളിനൊരു പുസ്തകം സമ്മാനം പദ്ധതി തുടങ്ങിയത്. സ്‌ക്കൂളിലെ 17 ക്ലാസ്സിലുമുള്ള ക്ലാസ്സ് ലൈബ്രറികള്‍ സമ്പന്നമാക്കുന്നതിനും സ്‌ക്കൂളില്‍ നടപ്പിലാക്കുന്ന അമ്മവായനയ്ക്കും പിറന്നാള്‍ സമ്മാന പുസ്തകങ്ങള്‍ ഏറെ പ്രയോജനപ്പെട്ടു.
ആയിരാമത്തെ പുസ്തകം ഏറ്റുവാങ്ങല്‍ ചടങ്ങ് പ്രൊഫ: കെ.പി.ജയരാജന്‍ ഉദ്ഘാടനം ചെയ്തു.
പി.ടി.എ.പ്രസിഡന്റ് എ.അബ്ദുള്‍ റഷീദ് അധ്യക്ഷത വഹിച്ചു.നഗരസഭാ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായപി. രാധ, പി.എം.സന്ധ്യ സുരേന്ദ്രന്‍,വി.വിനു,ഷീബാ രാജു, പ്രധാനധ്യാപകന്‍ എ.വി.ഗിരീശന്‍, കെ.ടി. നജ്മുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments