പടന്നക്കാട്: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റ നിരയിലെ സൂപ്പര്‍ താരങ്ങളായ മുഹമ്മദ് റാഫിയും കെ.പി.രാഹുലും ഐങ്ങോത്ത് മൈതാനത്ത് നിറഞ്ഞാടിയപ്പോള്‍ നെക്സടല്‍ ഷുട്ടേഴ്സ് പടന്നക്ക് ക്ലീന്‍ഷീറ്റായി നാല് ഗോളിന്റെ വിജയത്തോടെ അവര്‍ ക്വാര്‍ട്ടറില്‍ കടന്നു.
ഷൂട്ടേഴ്സ് പടന്നയുടെ ജെഴ്സി അണിഞ്ഞ് ഐങ്ങോത്തെ കളി മൈതാനിയിലിറങ്ങിയ മുന്‍ ദേശീയ ഫുട്ബോള്‍ താരം റാഫിയും ഫിഫാ ജൂനിയര്‍ ലോകകപ്പ് ഫുട്ബോളില്‍ ഇന്ത്യക്കായി ബൂട്ടണിഞ്ഞ കെ.പി.രാഹുലും അക്ഷരാര്‍ത്ഥത്തില്‍ ഐങ്ങോത്തെ കളി മൈതാനത്തെ മേധാവിത്വം ഷൂട്ടേഴ്സ് പടന്നയുടെത് മാത്രമാക്കിമാറ്റി.
ആദ്യ പകുതിയില്‍ തന്നെ മുഹമ്മദ് റാഫിയിലൂടെ രണ്ട് ഗോളുകള്‍ കണ്ടെത്തിയ ഷൂട്ടേഴ്സ് പടന്ന രണ്ടാം പകുതിയില്‍ വീണ്ടും രണ്ട് തവണ സിറ്റി ഉപ്പള യുടെ ഗോള്‍വലയം കുലുക്കി ഗോള്‍ നാലിലെത്തിച്ചപ്പോഴും നെക്സടല്‍ ഷൂട്ടേഴ്സ് പടന്നയുടെ വല കുലക്കാന്‍ സിറ്റി ഉപ്പളയുടെ താരങ്ങള്‍ക്കായില്ല.
ഉപ്പളയുടെ മുന്നേറ്റ നിരയിലെ നൈജീരിയന്‍ കരുത്ത് കോസ്മോസ് മൈതാനത്ത് ആഞ്ഞ് ചവിട്ടിയെങ്കിലും ഗോള്‍വലയം ചലിപ്പിക്കാനായില്ല. ഷൂട്ടേയ്സിന്റെ രണ്ടാം പകുതിയിലെ ആദ്യ ഗോള്‍ കേരളാ ബ്ലാസ്റ്റേഴ്സ് താരം കെ.പി രാഹുലും രണ്ടാമത്തെ ഗോള്‍ പകരക്കാരനായി ഇറങ്ങിയ ലൈബീരിയന്‍ കരുത്ത് സനൈഡറിന്റെ ബൂട്ടില്‍ നിന്നുമാണ് പിറന്നത്.
0 Comments