ഡല്‍ഹിയില്‍ എം.എല്‍.എക്ക് നേരെ വെടിവയ്പ്പ്; ഒരാള്‍ മരിച്ചു


ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആംആദ്മി എം.എല്‍.എ നരേഷ് യാദവിന് നേരെ വധശ്രമം. ക്ഷേത്ത്രതില്‍ നിന്നും മടങ്ങവെ നരേഷ് യാദവിന് നേരെ വെടിവയ്ക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ആം ആദ്മി പാര്‍ട്ടി വൃത്തങ്ങള്‍ തന്നെയാണ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴി ഈ വിവരം പുറത്തുവിട്ടത്. അക്രമത്തില്‍ ഒരാള്‍ വെടിയേറ്റ് മരിക്കുകയും മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
ഡല്‍ഹി തിരഞ്ഞെടുപ്പിലെ മികച്ച വിജയം ആഘോഷിക്കുന്നതിനിടെയാണ് വെടിവെപ്പ് നടന്നത്. ഡല്‍ഹി മെഹറൂളിയില്‍ നിന്നുള്ള ആം ആദ്മി പാര്‍ട്ടി എം.എല്‍.എയാണ് നരേഷ് യാദവ്. സംഘത്തിലുണ്ടായിരന്ന അശോക് മന്‍ എന്നയാള്‍ക്കാണ് വെടിയേറ്റതെന്ന് എ.എ.പി രാജ്യസഭാ എം.പി സഞ്ജയ് സിങ് പറഞ്ഞു.

Post a Comment

0 Comments