പെരിയോക്കി ക്ഷേത്രത്തില്‍ വിളക്ക് പൂജ


പെരിയ : പെരിയോക്കി ഗൗരീശങ്കര ക്ഷേത്രത്തില്‍ ശിവരാത്രി ഉത്സവത്തിന് സര്‍വ്വൈശ്വര്യ വിളക്ക് പൂജയോടു കൂടി തുടക്കമായി.
കാസര്‍കോട് ചിന്മയ മിഷനിലെ ബ്രഹ്മചാരി അഖിലേഷ് ചൈതന്യ നേതൃത്വം നല്‍കി. ഇന്ന് വൈകിട്ട് 6 മണിക്ക് ക്ഷേത്ര ഭജന സമിതി സമിതിയുടെ ഭജന, അരങ്ങേറ്റം. തുടര്‍ന്ന് വിവിധ പൂജാദികര്‍മ്മങ്ങള്‍ക്ക് ശേഷം കെ പുരപ്പതി നൃത്ത വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളുടെ നൃത്തനൃത്യങ്ങള്‍. നാളെ ശിവരാത്രി ദിവസം രാവിലെ 6 മണിക്ക് നട തുറക്കല്‍. വിവിധ പൂജാദികര്‍മ്മങ്ങള്‍ക്ക് ശേഷം ഉച്ചക്ക് 12മണിക്ക് ഉച്ചപൂജ. 12.30 ന് അന്നദാനം. 2 മണിക്അക്ഷര ശ്ലോകം. വൈകുന്നേരം 5 മണിക്ക് നടതുറക്കല്‍, തായമ്പക. അത്താഴപൂജ. വൈകുന്നേരം 7 മണിക്ക് ശ്രീഭൂതബലിഎഴുന്നള്ളത്ത്. തിടമ്പ് നൃത്തോത്തവം. നടഅടയ്ക്കല്‍.

Post a Comment

0 Comments