പച്ചച്ചെങ്കൊടി പിഴുത് എറിയുകയാണ് ലക്ഷ്യം- ശ്രീകാന്ത്


കാസര്‍കോട്: ജില്ലയില്‍ രൂപാന്തരപ്പെട്ട പച്ചച്ചെങ്കൊടി സഖ്യത്തെ പിഴുതെറിയുകയാണ് ലക്ഷ്യമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്ത് പറഞ്ഞു.
ജില്ല പ്രസിഡന്റായി വീണ്ടും ചുമതലയേറ്റ ചടങ്ങില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ ബിജെപിയെ ഇല്ലാതാക്കാന്‍ ഇടത്-വലത് മുന്നണികളും മറ്റ് തീവ്രവാദ സംഘടനകളും കൈകോര്‍ക്കുന്ന അവിശുദ്ധമായ കൂട്ടുകെട്ടാണ് നിലനില്‍ക്കുന്നത്. ഇത്തരം പ്രതിഭാസങ്ങളെ നേരിടാന്‍ ജനങ്ങളുടെ പക്ഷത്ത് നിന്ന് ബിജെപിയെ കെട്ടിപ്പെടുത്തുകയെന്നതാണ് ലക്ഷ്യം. ബിജെപിയെന്ന പ്രസ്ഥാനത്ത് ജില്ലയില്‍ പടുത്തുയര്‍ത്തിയവരുടെ സ്വപ്നം പ്രാവര്‍ത്തികമാക്കുകയെന്നതാണ് ലക്ഷ്യം. ഭാരതീയ ജനതാ പാര്‍ട്ടിക്ക് ഒരുപക്ഷം മാത്രമാണുള്ളത്. അത് ജനപക്ഷമാണെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments