എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാ പരിശീലനം


ചെറുവത്തൂര്‍: ചീമേനിയിലെ തൃക്കരിപ്പൂര്‍ കോളേജ് ഓഫ് എഞ്ചിനീയറിങ്ങില്‍ കീം 2020 ഫെസിലിറ്റേഷന്‍ സെന്ററിനോടനുബന്ധിച്ച് സൗജന്യ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാ പരിശീലന ക്ലാസുകള്‍ മാര്‍ച്ച് 30 ന് തുടങ്ങും.
താല്‍പ്പര്യമുള്ളവര്‍ 994710 6007, 9400808443എന്നീ നമ്പറുകളില്‍ വിളിച്ചു പേര് രജിസ്റ്റര്‍ ചെയ്യണം. പ്രൊഫഷണല്‍ കോഴ്‌സ് പ്രവേശനമാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കീം 2020 പ്രവേശനപരീക്ഷക്കുള്ള അപേക്ഷ സൗജന്യമായി നല്‍കുന്നതിനും സംശയ നിവാരണത്തിനുമായി സര്‍ക്കാര്‍ അംഗീകൃത കീം 2020 ഫെസിലിറ്റേഷന്‍ സെന്റര്‍ കോളേജില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവസാന തീയ്യതി ഫെബ്രുവരി 29.

Post a Comment

0 Comments