സിപിഎം പ്രവര്‍ത്തകന്‍ ലോട്ടറി സ്റ്റാളില്‍ കുഴഞ്ഞ് വീണ് മരിച്ചു


പെരിയ: ചാലിങ്കാല്‍ സുശീല ഗോപാലന്‍ നഗര്‍ സി പി എം ബ്രാഞ്ച് അംഗം മുരളി (46) ഹൃദയാഘാതത്തെത്തുടര്‍ന്ന് ലോട്ടറി സ്റ്റാളില്‍ കുഴഞ്ഞ് വീണ് മരണപ്പെട്ടു. ഇന്ന് രാവിലെ ചാലിങ്കാലിലെ ലോട്ടറി സ്റ്റാളില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചാലിങ്കാല്‍ സുശീല ഗോപാലന്‍ നഗറിലാണ് താമസം. വെള്ളിക്കോത്ത് അടോട് കളരിക്കാലിലെ കുഞ്ഞമ്മയുടെ പരേതനായ ചാളി മകനാണ്. ഭാര്യ: ഭാവന. മൂന്ന് മക്കളുണ്ട്.

Post a Comment

0 Comments