എന്‍ഡോസള്‍ഫാന്‍: അമ്മമാര്‍ അനിശ്ചിതകാല സമരത്തിലേക്ക്


കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയമുന്നണിയുടെ നേതൃത്വത്തില്‍ കളക്ടേറ്റിനുമുമ്പില്‍ മാര്‍ച്ച് 25 മുതല്‍ അമ്മമാരുടെ അനിശ്ചിതകാല സത്യാഗ്രഹസമരം നടത്താന്‍ തീരുമാനിച്ചു.
സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ നടപ്പാക്കാത്ത സാഹചര്യത്തിലാണ് സമരവുമായി മുന്നോട്ടുപോകാന്‍ യോഗം തീരുമാനിച്ചത്. 2019 ജനുവരിയില്‍ സെക്രട്ടേറിയറ്റിനുമുമ്പില്‍ അമ്മമാര്‍ നടത്തിയ പട്ടിണിസമരത്തെത്തുടര്‍ന്ന് മുഖ്യമന്ത്രി നല്‍കിയ ഉറപ്പുകളൊന്നും പാലിക്കാത്തത് ദുരിതബാധിരോടു കാണിക്കുന്ന നീതികേടാണെന്ന് യോഗം വിലയിരുത്തി. സംസ്ഥാന ബജറ്റില്‍ ആവശ്യത്തിന് തുക വകയിരുത്താത്തത് ദുരിതബാധിതരുടെ പ്രശ്‌നങ്ങളില്‍നിന്ന് സര്‍ക്കാര്‍ പിന്മാറുന്നതിന്റെ സൂചനയാണോയെന്ന് സംശയിക്കുന്നതായി യോഗം ആശങ്ക രേഖപ്പെടുത്തി. ഇനിയും അമ്മമാരെ സമരത്തിലേക്ക് വലിച്ചിഴക്കാതെ എത്രയും വേഗം ദുരിതബാധിതരുടെ സങ്കടങ്ങള്‍ക്ക് പരിഹാരം കാണണമെന്നും യോഗം ആവശ്യപ്പെട്ടു. മുനീസ അമ്പലത്തറ അധ്യക്ഷയായിരുന്നു. അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, അബ്ദുള്‍ഖാദര്‍ ചട്ടഞ്ചാല്‍, പ്രേമചന്ദ്രന്‍ ചോമ്ബാല, ഗോവിന്ദന്‍ കയ്യുര്‍, ഒ.ശര്‍മിള, സി.വിജേഷ്, കെ.വി.അനിത, കെ.റഷീദ, കെ.സമീറ സംസാരിച്ചു. സംഘാടകസമിതി ഭാരവാഹികള്‍: മുഹമ്മദ് ചട്ടഞ്ചാല്‍ (ചെയര്‍മാന്‍), രതീഷ് കുണ്ടംകുഴി (കണ്‍),പി.ഷൈനി, സത്യന്‍ പെരിയട്ടടുക്കം, ഹമീദ് നാരമ്ബാടി (വൈ. ചെയ.), മിസ്‌രിയ ചെങ്കള, പി.കെ.കുമാരന്‍, കെ.വി.ശ്രീകല (ജോ. കണ്‍.).

Post a Comment

0 Comments