മൂന്ന്‌പേരില്‍ നിന്ന് ഒന്നരകിലോ സ്വര്‍ണ്ണം പിടികൂടി


കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മൂന്ന് പേരില്‍ നിന്നായി ഒന്നര കിലോ സ്വര്‍ണം പിടികൂടി. കോഴിക്കോട് സ്വദേശിയായ ഇടനിലക്കാരനും കൊല്ലം, തമിഴ്‌നാട് സ്വദേശിനികളുമാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സിന്റെ പിടിയിലായത്. അടിവസ്ത്രത്തിനുള്ളിലും ഹാന്‍ഡ് ബാഗിലാക്കിയ പൂക്കൂടയ്ക്കുള്ളിലും ഒളിപ്പിച്ചാണ് സ്വര്‍ണം കൊണ്ടുവന്നത്.
രണ്ട് പേരില്‍ നിന്നായി ഇന്ത്യന്‍, വിദേശ കറന്‍സികളും പിടികൂടിയിട്ടുണ്ട്. അമേരിക്കയിലേക്ക് പോകാനെത്തിയ വൃദ്ധ, കോലാലംമ്പൂരിലേക്ക് പോകാനെത്തിയ തമിഴ്‌നാട് സ്വദേശിനി എന്നിവരില്‍ നിന്നാണ് പണം കണ്ടെടുത്തത്. അമേരിക്കന്‍ പൗരയായ വൃദ്ധയില്‍ നിന്ന് മൂന്നേകാല്‍ ലക്ഷം രൂപയുടെ ഇന്ത്യന്‍ കറന്‍സിയും 7800 ഡോളറുമാണ് പിടികൂടിയത്. തമിഴ്‌നാട് സ്വദേശിയില്‍ നിന്ന് 7500 ഡോളറും പിടികൂടി.

Post a Comment

0 Comments