നീലേശ്വരം: സാമൂഹ്യനീതിവകുപ്പിന്റെയും നാഷണല്‍ ട്രസ്റ്റ് തദ്ദേശസമിതിയുടെയും ആഭിമുഖ്യത്തില്‍ നീലേശ്വരം നഗരസഭാതലത്തില്‍ ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്നവരുടെ രക്ഷിതാക്കള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസ് നഗരസഭാചെയര്‍മാന്‍ പ്രൊഫ.കെ.പി.ജയരാജന് ഉദ്ഘാടനം ചെയ്തു.
ക്ഷേമകാര്യ സ്റ്റാന്റിംഗ് ചെയര്‍പേഴ്സണ്‍ പി.രാധ അധ്യക്ഷം വഹിച്ചു.
തുടര്‍ന്ന് നടന്ന ക്ലാസുകളില്‍ കെ.വി.രാമചന്ദ്രന് മാസ്റ്റര്‍, കണ്‍വീനര്‍ ബീന സുകു എന്നിവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു. നഗരസഭയിലെ നിരാമയ ഇന്‍ഷൂറന്‍സ് കാര്‍ഡ് വിതരണോദ്ഘാടനം ചെയര്മാന് നിര്‍വ്വഹിച്ചു. ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ അനുമോള്‍ സ്വാഗതവും കണ്‍വീനര്‍ നന്ദിയും പറഞ്ഞു.
0 Comments