നീലേശ്വരം: ഭാരത് വൈ.എം.സി.എയുടെ നവോത്ഥാന സന്ദേശയാത്രയ്ക്ക് വൈ.എം.സി.എ കാസര്‍കോട് സബ്ബ് റീജിയന്റെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്കി.
നീലേശ്വരം വൈ.എം.സി.എ ഹാളില്‍ ചേര്‍ന്ന സ്വീകരണ സമ്മേളനം നഗരസഭാ ചെയര്മാന് പ്രൊഫ.കെ.പി.ജയരാജന് ഉദ്ഘാടനം ചെയ്തു. സബ്ബ് റീജിയണ്‍ ചെയര്മാന് മാനുവല്‍ കൈപ്പടക്കുന്നേല്‍ അധ്യക്ഷം വഹിച്ചു. സബ്ബ് റീജിയണ്‍ വൈസ് ചെയര്മാന് എം.വി. മാത്യു, മുന്‍ സബ്ബ് റീജിയണ്‍ ചെയര്മാന് മാനുവല്‍ കുറിച്ചിത്താനം, മുന്‍ സംസ്ഥാന വൈസ് ചെയര്മാന്മാരായ അഡ്വ.സി.പി. മാത്യു, ഡോ.കെ.എം.തോമസ്, മുന്‍ ട്രഷറര്‍ ജോസ് നെറ്റിക്കാടന്, റെജി ജോര്‍ജ്, പി.ടി.വിനു തുടങ്ങിയവര്‍ പ്രസംഗിച്ചു. സബ്ബ് റീജിയണ്‍ ജനറല്‍ കണ്‍വീനര്‍ സിബി വാഴക്കാല സ്വാഗതവും നീലേശ്വരം യൂണിറ്റ് സെക്രട്ടറി ജോസ് കുസുമാലയം നന്ദിയും പറഞ്ഞു. ഫെബ്രുവരി 5 ന് തിരുവനന്തപുരത്തുനിന്നും പുറപ്പെട്ട സന്ദേശയാത്ര ഇന്ന് വയനാട്ടില്‍ സമാപിക്കും.
0 Comments