കാഞ്ഞങ്ങാട്: പെരിയ പാലാട്ട് തറവാട് വയനാട്ടുകുലവന്‍ ദേവസ്ഥാനം വയനാട്ടുകുലവന്‍ തെയ്യംകെട്ട് ഉത്സവം മാര്‍ച്ച് രണ്ട് മുതല്‍ അഞ്ച് വരെ നടക്കും.
മാര്‍ച്ച് രണ്ടിന് രാവിലെ 10.30 മുതല്‍ കലവറനിറയ്ക്കല്‍ ചടങ്ങ്. വൈകുന്നേരം 7 .30ന് തറവാട് ദൈവങ്ങളുടെ തെയ്യം കൂടല്‍. മൂന്നിന് പുലര്‍ച്ചെ മൂന്ന് മണിക്ക് പൊട്ടന് തെയ്യത്തിന്റെ പുറപ്പാട്. രാവിലെ ഒന്‍പതിന് രക്തചാമുണ്ഡി, 11 ന് വിഷ്ണുമൂര്‍ത്തി 11. 30ന് പടിഞ്ഞാറ്റ ചാമുണ്ഡി എന്നിവയുടെ പുറപ്പാട്. രണ്ടുമണിക്ക് ഗുളികന് ദൈവത്തിന്റെ പുറപ്പാട് വൈകുന്നേരം ഏഴിന് സന്ധ്യാദീപം, തുടര്‍ന്ന് കൈവീത്, തെയ്യം കൂടല്‍, തോറ്റം. നാലിന് ഉച്ചക്ക് രണ്ടു മണിക്ക് കാര്‍ന്നോന്‍ തെയ്യത്തിന്റെ വെള്ളാട്ടം. രാത്രി ഏഴിന് കോരച്ചന്‍ തെയ്യം, 9.30ന് കണ്ടനാര്കേളന് തെയ്യം എന്നിവയുടെ വെള്ളാട്ടം. തുടര്‍ന്ന് ബപ്പിള് ചടങ്ങ്. 11 ന് വിഷ്ണുമൂര്ത്തിയുടെ തിങ്ങല്‍, 12ന് വയനാട്ടു കുലവന് തെയ്യത്തിന്റെ വെള്ളാട്ടം. അഞ്ചിന് രാവിലെ ആറുമണിക്ക് കാര്‍ന്നോന്‍ തെയ്യം, 11 ന് കണ്ടനാര്‍ കേളന് തെയ്യം എന്നിവയുടെ പുറപ്പാട്. 3 .30ന് വയനാട്ടുകുലവന്‍ തെയ്യത്തിന്റെ പുറപ്പാട്. തുടര്‍ന്ന് ചൂട്ടൊപ്പിക്കല്‍ ചടങ്ങ്. വിഷ്ണുമൂര്ത്തിയുടെ പുറപ്പാട്. തുടര്‍ന്ന് പെരിയ മീത്തല്‍ വീട് തറവാട്ടിലേക്ക് വിഷ്ണുമൂര്‍ത്തി, വയനാട്ടു കുലവന് തെയ്യക്കോലങ്ങളുടെ എഴുന്നള്ളത്തും തിരിച്ചെഴുന്നള്ളത്തും. രാത്രി പത്തിന് മറ പിളര്‍ക്കല്‍, വിളക്കി ലരി. കൈവീതോടുകൂടി ഉത്സവം സമാപിക്കും. പത്രസമ്മേളനത്തില്‍ ഭാരവാഹികളായ സി രാജന് പെരിയ, കുന്നുമ്മല്‍ ബാലന്, വി.വി. നാരായണന്, കെ. കോരന് മാസ്റ്റര്‍, എ.വിജയന് നായര്‍, സി. ഗോപിനാഥന് നായര്‍, സി. കമലാക്ഷന്‍, എ. കുഞ്ഞിരാമന്, എം.ടി.കലാധരന്‍ സംബന്ധിച്ചു.
0 Comments