സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്


പടന്നക്കാട്: പടന്നക്കാട് ആസ്പയര്‍ സിറ്റി ക്ലബ്ബ് അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് ഫിക്ച്ചര്‍ പ്രകാശനവും, ജേഴ്‌സി പ്രകാശനവും സംഘടിപ്പിച്ചു.
ഫിക്ച്ചര്‍ പ്രകാശനവും, ജേഴ്‌സി ലോഞ്ചിംഗും കാഞ്ഞങ്ങാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.വിനോദ് കുമാര്‍ നിര്‍വ്വഹിച്ചു. കമ്മിറ്റി ചെയര്‍മാന്‍ ജോയ് ജോസഫ് അധ്യക്ഷത വഹിച്ചു. ഓര്‍ഗനൈസിംങ്ങ് കണ്‍വീനര്‍ സാംജോസ് ടൂര്‍ണ്ണമെന്റ് പ്രോഗ്രാം വിശദീകരിച്ചു.
എം.എഫ്.എ പ്രസിഡണ്ട് സയിദ് ഗുല്‍ഷ, എം എഫ് എ അഡൈ്വസറി ബോര്‍ഡ് കണ്‍വീനര്‍ ജുനൈദ് മൊട്ടമ്മല്‍ എന്നിവര്‍ പ്രസംഗിച്ചു. ആസ്പയര്‍ സിറ്റി ക്ലബ്ബ് ജനറല്‍ സെക്രട്ടറിയും, നഗരസഭാ കൗണ്‍സിലറുമായ അബ്ദുള്‍ റസാഖ് തായലക്കണ്ടി സ്വാഗതം പറഞ്ഞു.

Post a Comment

0 Comments