ഏക കുഴല്‍കിണറും തകര്‍ന്നു; തുമ്പകോളനിയില്‍ കുടിവെള്ളമില്ല


പരപ്പ: തുമ്പ കോളനിയിലെ കുടിവെള്ള അന്തേവാസികള്‍ കുടിവെള്ളമില്ലാതെ നെട്ടോട്ടമോടുന്നു.
കോളനിയിലേയും പരിസരങ്ങളിലേയും ജനങ്ങള്‍ വര്‍ഷങ്ങളായി ഉപയോഗിച്ചുവരുന്ന കുഴല്‍ക്കിണര്‍ തകരാറിലായതോടെയാണ് ഇവിടെ കുടിവെള്ള ക്ഷാമം രൂക്ഷമായത്. കിണര്‍ തകരാറിലായി മാസങ്ങളായിട്ടും നന്നാക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ഇപ്പോള്‍ ആഴ്ചയില്‍ വല്ലപ്പോഴും കിട്ടുന്ന ജലനിധിയുടെ കുടിവെള്ളം മാത്രമാണ് ഇവര്‍ക്ക് ആശ്രയം. കോളനിയില്‍ കുടിവെള്ളം കിട്ടാത്തതിനെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങാനാണ് ബി.ജെപിയുടെ നീക്കം. കുടിവെള്ളം കിട്ടാതെ കഷ്ടപ്പെടുന്ന തുമ്പ നിവാസികള്‍ക്ക് പഴയ കുഴല്‍ക്കിണര്‍ അറ്റകുറ്റപണി ചെയ്ത് തകരാര്‍ പരിഹരിച്ച് കുടിവെള്ളം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി പരപ്പ ബൂത്ത് കമ്മിറ്റി ആവശ്യപ്പെട്ടു യോഗത്തില്‍ പ്രമോദ് വര്‍ണ്ണം, മണികണ്ഠന്‍, ഇ.മുരളിധരന്‍, രവി പാലക്കില്‍, ഹരികൃഷ്ണന്‍, ഹരിപ്രസാദ്, രാഹുല്‍ എന്‍.കെ തുടങ്ങിയവര്‍ സംസാരിച്ചു.

Post a Comment

0 Comments