ദുരന്ത നിവാരണ ആസൂത്രണ രേഖ തയ്യാറാക്കല്‍ പരിശീലനം


നീലേശ്വരം: നീലേശ്വരം നഗരസഭയില്‍ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്റെ (കില) ദുരന്ത നിവാരണ ആസൂത്രണ രേഖ തയ്യാറാക്കല്‍ വാര്‍ഡ്തല ടീം അംഗങ്ങള്‍ക്കുള്ള പരിശീലനം നീലേശ്വരം വ്യാപാരഭവന്‍ ഹാളില്‍ എ.കെ.കുഞ്ഞികൃഷ്ണന്റെ അധ്യക്ഷതയില്‍ നീലേശ്വരം നഗരസഭാചെയര്‍മാന്‍ കെ.പി.ജയരാജന്‍ ഉദ്ഘാടനം ചെയ്തു.
സ്റ്റാന്റിംഗ്കമ്മിറ്റി ചെയര്‍മാന്മാരായ തോട്ടത്തില്‍ കുഞ്ഞിക്കണ്ണന്‍, മുഹമ്മദ്‌റാഫി, പി. രാധ, പി.എം.സന്ധ്യ, കൗണ്‍സിലര്‍മാരായ കെ.പി.കരുണാകരന്‍, കെ.വി.സുധാകരന്‍, വനജ, പി.കുഞ്ഞികൃഷ്ണന്‍, രാമചന്ദ്രന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പപ്പന്‍ കുട്ടമത്ത്, പ്രൊഫ.എം.ഗോപാലന്‍, കെ.കെ.രാഘവന്‍ എന്നിവര്‍ ക്ലാസെടുത്തു. വി.ഗൗരി സ്വാഗതം പറഞ്ഞു.

Post a Comment

0 Comments