കാഞ്ഞങ്ങാട്: കരിയര്‍ ഗൈഡന്‍സ് അഡോളസന്റ് കൗണ്‍സിലിങ്ങ് സെല്‍ കാസര്‍കോടിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പല്‍മാര്‍ക്കുള്ള ഏകദിന ശില്‍പ്പശാല ജില്ലാകലക്ടര്‍ ഡോ.ഡി.സജിത്ത് ബാബു ഉദ്ഘാടനം ചെയ്തു. ഹയര്‍ സെകണ്ടറി വിദ്യാര്‍ത്ഥികളിലെ സങ്കീര്‍ണ്ണമായ പല പ്രശ്നങ്ങളെ ശാരീരികവും ,മാനസികവും സാമൂഹികവുമായ പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്നതാണ് കരിയര്‍ ഗൈഡന്‍സ് അഡോളസന്റ് കൗണ്‍സിലിങ്ങ് സെല്‍, വ്യത്യസ്തങ്ങളായ കര്‍മ്മ പദ്ധതികളുടെ കൃത്യമായ നടത്തിപ്പ് ലക്ഷ്യം വച്ച് കൊണ്ടുള്ളതായിരുന്നു ശില്‍പ്പശാല.കരിയര്‍ ഗൈഡസ് യൂനിറ്റ്, സൗഹൃദ ക്ലബ്ബ് .തുടങ്ങിയ രണ്ട് ക്ലബ്ബുകള്‍ കൗമാരക്കാരുടെ ഭാവി ആസൂത്രണംചെയ്യുവാനും അവരുടെ കരിയര്‍ മേഖല തിരിച്ചറിവു നല്‍കുന്നതിനും +2 വിന് ശേഷം എന്ത് എന്ന ചോദ്യത്തിന് ഉത്തരമായി വിവിധ കോഴ്സുകളെക്കുറിച്ചും ജോലി സാധ്യതകളെ കുറിച്ചും, മാസിക പിരിമുറക്കങ്ങള്‍, പരീക്ഷാ പേടി തുടങ്ങിയ മേഖലകളിലാണ് എല്ലാം സ്ക്കൂളികളില്‍ സംഘടിപ്പിക്കുന്നത്.കെ. ഡി. മാത്യു അധ്യക്ഷത വഹിച്ചു.
പി.വി.പ്രസീത,ഡോ. സി.എം.അസിം എന്നിവര്‍ വിഷയം വിശദീകരിച്ചു. എം. എന്‍.ചന്ദ്രന് നായര്‍ ക്ലാസ്സെടുത്തു. സി.പുഷ്പലത സ്വാഗതവും എം.ഗോവിന്ദന് നന്ദിയും പറഞ്ഞു.
0 Comments