സ്വര്‍ണ സമ്പാദ്യ പദ്ധതി ആരംഭിച്ചു


നീലേശ്വരം: മാര്‍ക്കറ്റ് ജംഗ്ഷനിലെ കേരള ജ്വല്ലറിയില്‍ പൊതുജനങ്ങള്‍ക്കായി സ്വര്‍ണസമ്പാദ്യ പദ്ധതി ആരംഭിച്ചു.
ജ്വല്ലറി ഉടമ ബി അബ്ദുള്ള എന്‍.വി.രമേശന് സ്വര്‍ണ സമ്പാദ്യ പദ്ധതിയുടെ ആദ്യ കാര്‍ഡ് നല്‍കി.നീലേശ്വരം നഗരസഭ കൗണ്‍സിലര്‍മാരായ സി.മാധവി, വി.കെ.റഷീദ, നീലേശ്വരം ഖാസി ഇ.കെ.മഹ്മൂദ് മുസ്ലിയാര്‍, എ.മുഹമ്മദ് ഷാഫി, അസീസ് മൗലവി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ആഴ്ച തവണകളായും മാസ തവണകളായും പദ്ധതിയില്‍ പണം നിക്ഷേപിക്കാം. വിവാഹ പര്‍ച്ചേസിന് പ്രത്യേക ഇളവുകള്‍ അനുവദിക്കുന്നതാണ്.

Post a Comment

0 Comments