യാത്രാദുരിതം തീരുന്നു: ചെറുവത്തൂര്‍ -ചീമേനി ഐ.ടി പാര്‍ക്ക് റോഡ് യാഥാര്‍ത്ഥ്യത്തിലേക്ക്


ചെറുവത്തൂര്‍: മലയോര മേഖലയിലെ യാത്ര ദുരിതത്തിന് പരിഹാരമായി ചെറുവത്തൂര്‍-ചീമേനി ഐ.ടി.പാര്‍ക്ക് റോഡ് യാഥാര്‍ത്ഥ്യമാവുന്നു.
98.05 കോടി രൂപ ചിലവഴിച്ചാണ് ചെറുവത്തൂര്‍ -ചീമേനി ഐടി പാര്‍ക്ക് റോഡ് നിര്‍മ്മിക്കുന്നത്. ചെറുവത്തുരില്‍ നിന്ന് മലയോരത്തിലേക്കുള്ള യാത്രാ ക്ലേശം പരിഹരിക്കാനുള്ള ശാശ്വത പരിഹാരമാവും ചെറുവത്തൂര്‍ -ചീമേനി ഐടി പാര്‍ക്ക് റോഡ് ആധുനികവല്‍ക്കരിക്കരണത്തിലൂടെ. ചെറുവത്തൂര്‍, പിലിക്കോട്, കയ്യൂര്‍ ചീമേനി, ഈസ്റ്റ് എളേരി, കിനാനൂര്‍ -കരിന്തളം പഞ്ചായത്തുകളെ ബന്ധിപ്പിച്ചാണ് ഈ പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ ബൃഹദ് പദ്ധതിയാണിത്. ഉന്നത നിലവാരത്തിലുള്ള ഡെന്‍സ് ബിറ്റുമനൈസ് മെക്കാഡാം ടാറിങ്ങ് രീതിയില്‍ ഏഴുമീറ്റര്‍ വീതിയിലാണ് റോഡ് തയാറാക്കുക. ഇതിനായി എം.എല്‍.എയുടെ നേതൃത്വത്തില്‍ ഈ പഞ്ചായത്തുകളിലെ 13 കേന്ദ്രങ്ങളില്‍ ജനങ്ങളുടെ യോഗം വിളിച്ചു ചേര്‍ത്താണ് സ്ഥലം വിട്ടുകിട്ടാനാവശ്യമായ നടപടികള്‍ സാക്ഷാല്‍ക്കരിച്ചത്. 50.378 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡും നിലവിലുള്ള കള്‍വര്‍ട്ടുകള്‍ വീതിവര്‍ധിപ്പിക്കുകയും പുതുതായി 42 എണ്ണം നിര്‍മ്മിക്കുകയും ചെയ്യും. 48 കിലോമീറ്റര്‍ നീളത്തില്‍ ഡ്രൈനേജും ഒരുക്കും. വലിയ കയറ്റങ്ങള്‍ കുറച്ചും എല്ലാ സുരക്ഷ സംവിധാനത്തോടും കൂടി മലയോര ഹൈവേയുമായും തീരദേശ ഹൈവേയുമായും ബന്ധിപ്പിക്കുന്ന സ്വപ്ന പദ്ധതിയാണ് യാധാര്‍ഥ്യമാകുന്നത്. 98.05 കോടി രൂപ ചിലവില്‍ നിര്‍മിക്കുന്ന റോഡ് കിഫ്ബി വഴി ജില്ലയില്‍ നടപ്പാക്കുന്ന പദ്ധതികളില്‍ ഏറ്റവും വലുതും പ്രാധാന്യമര്‍ഹിക്കുന്നതുമാണ്. റോഡ് നിര്‍ മ്മാണ പ്രവൃത്തി ഇന്ന് വൈ കീട്ട് ഗതാഗത വകുപ്പ് മന്ത്രി ജി.സുധാകരന്‍ ഉദ്ഘാടനം ചെയ്യും.

Post a Comment

0 Comments