ബാലികയെ പീഡിപ്പിച്ച യുവാവ് ജയിലില്‍


മേല്‍പ്പറമ്പ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ യുവാവിനെ കോടതി റിമാന്‍ഡ് ചെയ്തു.
കീഴൂരിലെ അഭിനാഷിനെ (21)യാണ് റിമാന്‍ഡ് ചെയ്തത്. പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയിലാണ് അഭിനാഷിനെതിരെ പോലീസ് കേസെടുത്തത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി യുവാവ് പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. അന്വേഷണത്തില്‍ പെണ്‍കുട്ടി പീഡനത്തിനിരയായതായി മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ മേല്‍പറമ്പ് പോലീസ് യുവാവിനെ അറസ്റ്റു ചെയ്യുകയായിരുന്നു.

Post a Comment

0 Comments