കേന്ദ്ര സര്‍വ്വകലാശാലയില്‍ ഗവേഷണ ശില്‍പ്പശാല


പെരിയ: കേരള കേന്ദ്ര സര്‍വ്വകലാശാലയുടെയും ഇന്‍ഡ്യന്‍ കൗണ്‍സില്‍ ഫോര്‍ സയന്‍സ് റിസര്‍ച്ച്, സതേണ്‍ റീയിയണല്‍ സെന്റര്‍, ഹൈദരാബാദിന്റെയും ആഭിമുഖ്യത്തില്‍ സര്‍വ്വകലാശാല പൊതുഭരണ - പൊതു നയപഠന വിഭാഗം ത്രിദിന ഗവേഷണ ശില്‍പ്പശാല സംഘടിപ്പിക്കുന്നു.
ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ഗവേഷണ രംഗത്തെ വിവിധ സാദ്ധ്യതകളെയും ഉപകരണങ്ങളെയും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ശില്പശാലയയുടെ ഔപചാരിക ഉദ്ഘാടനം സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ പ്രോഫ. ജി. ഗോപകുമാര്‍ നിര്‍വ്വഹിച്ചു. പൊതുഭരണ വിഭാഗം തലവന്‍ പ്രൊഫ. എം.ആര്‍. ബിജു അദ്ധ്യക്ഷത വഹിച്ചു. സര്‍വ്വകലാശാല പ്രോ-വൈസ്ചാന്‍സിലര്‍ പ്രൊഫ.കെ.ജയപ്രസാദ് സംസാരിച്ചു.
ശില്‍പ്പശാലയുടെ ഒന്നാം ദിവസം സാമൂഹ്യശാസ്ത്ര ഗവേഷണത്തില്‍ വിവര അപഗ്രഥനത്തിന്റെ പ്രാധാന്യം എന്ന വിഷയത്തില്‍ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ പ്രോഫ. ഡോ. ഗോപകുമാര്‍ സംസാരിച്ചു. ശില്‍പ്പശാല കണ്‍വീനര്‍ ഡോ. ദേവി പാര്‍വ്വതി നന്ദി പറഞ്ഞു.
കേരള സര്‍വ്വകാലശാല സാമ്പത്തികശാസ്ത്ര വിഭാഗം അദ്ധ്യക്ഷ പ്രൊഫ. വി അനിത ഗവേഷണ ചോദ്യാവലി തയ്യാറാക്കുന്നതിനെക്കുറിച്ച് സംസാരിച്ചു. കേന്ദ്ര സര്‍വ്വകലാശാല സാമ്പത്തികശാസ്ത്ര വിഭാഗം അദ്ധ്യാപകന്‍ ഡോ. റ്റി. ജെ.ജോസഫ്, കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്ട്‌സ് ആന്റ് സയന്‍സ് കോളേജ് സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം അദ്ധ്യക്ഷന്‍ പ്രൊഫ. ഡോ. കെ.രാധാകൃഷ്ണന്‍ നായര്‍ എന്നിവര്‍ വിവരസാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വിവര അപഗ്രഥന രീതികളെക്കുറിച്ച് യഥാക്രമം ശില്‍പ്പശാലയുടെ രണ്ടും മൂന്നും ദിവസങ്ങളില്‍ സംസാരിക്കും.

Post a Comment

0 Comments