നീലേശ്വരം: പടിഞ്ഞാറ്റംകൊഴുവല്‍ കൂട്ടത്തിലറ വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തില്‍ ഒരാഴ്ചയായി നടന്നുവരുന്ന ബ്രഹ്മകലശോല്സവത്തിനു സമാപനം കുറിച്ച് നാളെ പ്രതിഷ്ഠാ ചടങ്ങ് നടക്കും.
തന്ത്രി കക്കാട്ട് പടിഞ്ഞാറില്ലത്ത് കേശവ പട്ടേരിയുടെ കാര്‍മികത്വത്തില്‍ രാവിലെ 8. 40 നും 9. 30 നും മധ്യേയാണ് ചടങ്ങ്. ഉച്ചയ്ക്ക് 12 മുതല്‍ അന്നദാനം, വൈകിട്ട് 5.30 ന് ക്ഷേത്രസന്നിധിയില്‍ ഐശ്വര്യദീപ സമര്‍പ്പണം. ഉത്സവത്തോടനുബന്ധിച്ചു സാംസ്കാരിക സമ്മേളനം നടത്തി. നീലേശ്വരം നഗരസഭാ ചെയര്മാന് കെ.പി.ജയരാജന് ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് നഗരസഭാ ചെയര്മാന് വി.വി.രമേശന് മുഖ്യാതിഥിയായി.
കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് രാജ്മോഹന്‍ നീലേശ്വരം പ്രഭാഷണം നടത്തി. പ്രോഗ്രാം കമ്മിറ്റി ചെയര്മാന് എം.മധുസൂദനന് അധ്യക്ഷത വഹിച്ചു. പടിഞ്ഞാറ്റംകൊഴുവല്‍ എന്‍എസ്എസ് കരയോഗം പ്രസിഡന്റ് പി.കുഞ്ഞിരാമന് നായര്‍, ഡോ.പി.രാജന്, പി.സി.സുരേന്ദ്രന് നായര്‍, പാടാച്ചേരി അമ്പൂഞ്ഞി, പി.വി.തുളസിരാജ്, പി.രമേശന് പള്ളിക്കര, ശ്യാംബാബു വെള്ളിക്കോത്ത്, ആഘോഷ കമ്മിറ്റി ജോയിന്റ് കണ്‍വീനര്‍ മുരളീധരന് കരിമ്പില്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ സി.എം.രാജു എന്നിവര്‍ പ്രസംഗിച്ചു.
പിലിക്കോട്ടെ ചുരിക നാടന്‍ കലാ നാട്ടറിവു പഠനകേന്ദ്രത്തിന്റെ കനലാട്ടം നാടന്‍കലാ മേളയും മെഗാഷോയും അരങ്ങേറി. 28 മുതല്‍ മാര്‍ച്ച് ഒന്നുവരെ ക്ഷേത്രത്തില്‍ കളിയാട്ടവുമുണ്ടാകും.
0 Comments