ചെമ്മട്ടംവയല്‍: തന്നെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി ഭീഷണിപ്പെടുത്തി എന്ന പരാതിയുമായി ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷനിലെത്തിയ നൃത്താധ്യാപകന് കിട്ടിയത് എട്ടിന്റെ പണി.
നീളന്‍മുടിയുള്ള താടിക്കാരനായ ചുള്ളന് നൃത്താധ്യാപകനാണ് പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയത്. ഡാന്‍സ് ക്ലാസ് കഴിഞ്ഞ് മടങ്ങുമ്പോള്‍ ഒരാള്‍ തന്നെ വഴിയില്‍ തടഞ്ഞ് വെച്ച് ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നായിരുന്നു നൃത്താധ്യാപകന്റെ പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ ഹോസ്ദുര്‍ഗ് പോലീസ് പരാതിക്കാരനെയും ഭീഷണിപ്പെടുത്തിയ ആളെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. തുടര്‍ന്ന് ചോദ്യംചെയ്യുമ്പോള്‍ ആരോപണ വിധേയനായ യുവാവ് തന്റെ ഭാര്യയുടെ മൊബൈല്‍ഫോണ്‍ പോലീസിന് നല്കി. ഇത് പരിശോധിച്ചതിന് ശേഷം എന്ത് വേണമെങ്കിലും ചെയ്തോളൂ എന്ന് എസ് ഐ യോട് ആരോപണവിധേയന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഫോണ്‍ പരിശോധിച്ച എസ്.ഐ അമ്പരന്നു. ആരോപണവിധേയന്റെ ഭാര്യയുടെ മൊബൈല്‍ ഫോണില്‍ നൃത്താധ്യാപകന്റെ ഫ്ളയിംഗ് കിസ്സും ശൃംഗാരവും കൊണ്ട് നിറഞ്ഞിരുന്നു. പിന്നീട് അധ്യാപകന്റെ മൊബൈല്‍ പരിശോധിച്ചപ്പോള്‍ സമാന രീതിയില്‍ നിരവധി സ്ത്രീകളുടെ മൊബൈലിലേക്ക് ഇത്തരം ഫ്ളൈയിംഗ് കിസും മറ്റ് സന്ദേശങ്ങളും അയച്ചതായി പോലീസ് കണ്ടെത്തി.
കലിപൂണ്ട എസ്.ഐ ചാടി എണീറ്റ് കരണക്കുറ്റിക്ക്പൊട്ടിച്ചു. മേലാല്‍ ഇതാവര്‍ത്തിക്കരുതെന്ന് താക്കീത് നല്കി വിട്ടയക്കുകയും ചെയ്തു. സംഭവം പുറത്തറിഞ്ഞതോടെ ഇതേ പരാതിയുമായി പലരും രംഗത്തുവന്നു. എന്നാല്‍ മറ്റ് ചിലര്‍ നാണക്കേട് ഓര്‍ത്ത് സംഭവം പുറത്തുപറയാന്‍ തയ്യാറാവുന്നില്ല.
നീലേശ്വരത്തെ ഒരു നൃത്താധ്യാപകന് ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മൂന്നുമാസത്തോളം ജയിലില്‍ കിടന്നു.
0 Comments