ജൈവപച്ചക്കറികള്‍ വിതരണം തുടങ്ങി


നീലേശ്വരം: കാര്‍ഷിക വികസന കര്‍ഷകക്ഷേമവകുപ്പ് 2019-20 വര്‍ഷം നീലേശ്വരം നഗരസഭ കൃഷിഭവന്റെ കീഴിയില്‍ ജീവനി പച്ചക്കറി, നീലേശ്വരം ഇക്കോഷോപ്പ് വിപണിയില്‍ ലഭ്യമായി തുടങ്ങി.
കര്‍ഷകരില്‍ നിന്നും നേരിട്ട് സംഭരിക്കുന്ന നാടന്‍ പച്ച ക്കറികളുടെ വിപണനോദ്ഘാടനം നഗരസഭ ചെയര്‍മാന്‍ പ്രൊഫ. കെ.പി.ജയരാന്‍ പച്ചക്കറികള്‍ വാങ്ങി നിര്‍വ്വഹിച്ചു.
നഗരസഭ സ്ഥിരം സമിതി അംഗങ്ങളായ പി.രാധ, പി.എം. സന്ധ്യ, കൗണ്‍സിലര്‍ എ.വി. സുരേന്ദ്രന്‍, കൃഷി ഓഫീസര്‍ കെ.എ.ഷിജോ എന്നിവര്‍ സന്നിഹിതരായിരുന്നു. വിപുലീ കരിച്ച നാടന്‍ അരിക്കടയില്‍ നാടന്‍ പച്ചക്കറികള്‍ കൂടി എ ത്തുന്നതോടെ നഗരസഭയുടെ ഭക്ഷ്യസുരക്ഷ ലക്ഷ്യപ്രാപ്തി കൈവരിക്കുകയാണ്.

Post a Comment

0 Comments