പള്ളിക്കര കുറുവാട്ട് ചോടച്ചാന്‍ മാടം കളിയാട്ടം തുടങ്ങി


നീലേശ്വരം : പള്ളിക്കര കുറുവാട്ട് ചോടച്ചാന്‍ മാടം കളിയാട്ടം തുടങ്ങി.
ഇന്നലെ വൈകിട്ട് ദീപാരാധനയ്ക്കു ശേഷം ഊര്‍പ്പഴശ്ശി, വേട്ടയ്‌ക്കൊരുമകന്‍ ഈശ്വരന്‍ വെള്ളാട്ടങ്ങള്‍ അരങ്ങിലെത്തി.പള്ളിക്കര കര്‍ണമൂര്‍ത്തി തറവാട്, കുറുവാട്ട് തറവാട് എന്നിവിടങ്ങളില്‍ നിന്നു കലവറഘോഷയാത്രകളുമെത്തി. ഇന്നു രാവിലെ 7 ന് ഊര്‍പ്പഴശ്ശി ദൈവത്തിന്റെയും 8 ന് വേട്ടയ്‌ക്കൊരുമകന്‍ ദൈവത്തിന്റെയും തിറ. വൈകിട്ട് 7 ന് പുലികണ്ഠന്‍ വെള്ളാട്ടം, രാത്രി 8 ന് പുലിയൂര്‍കാളി, തുടര്‍ന്നു വിഷ്ണുമൂര്‍ത്തി, രക്തചാമുണ്ഡേശ്വരി, അങ്കക്കുളങ്ങര ഭഗവതി തെയ്യക്കോലങ്ങളുടെ കുളിച്ചുതോറ്റം. 19 ന് പുലികണ്ഠന്‍, രക്തചാമുണ്ഡേശ്വരി, പുലിയൂര്‍ കാളി, അങ്കക്കുളങ്ങര ഭഗവതി, വിഷ്ണുമൂര്‍ത്തി, ഗുളികന്‍ തെയ്യങ്ങളുടെ പുറപ്പാട്.

Post a Comment

0 Comments