ഹിമാചല്‍പ്രദേശത്തുനിന്നുള്ള വിദ്യാര്‍ത്ഥി സംഘം കലാപരിപാടികള്‍ അവതരിപ്പിച്ചു


നീലേശ്വരം: ദേശീയ സാംസ്‌ക്കാരിക വിനിമയ പരിപാടികളുടെ ഭാഗമായി പെരിയ കേന്ദ്ര സര്‍വ്വകലാശാലയിലെത്തിയ ഹിമാചല്‍പ്രദേശില്‍ നിന്നുള്ള വിദ്യാര്‍ത്ഥി സംഘം നീലേശ്വരം പൊടോതുരുത്തിയില്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.
സംസ്ഥാനങ്ങള്‍ തമ്മിലുള്ള സാംസ്‌കാരിക വിനിമയ പരിപാടിയുടെ ഭാഗമായി കാസര്‍കോട് എത്തിച്ചേര്‍ന്ന ഇവര്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തി സാംസ്‌ക്കാരിക പൈതൃകവും നാട്ടുരീതികളും പഠിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ നീലേശ്വരം നഗരസഭയിലെ പദ്ധതി രൂപീകരണത്തിനായുള്ള 13-ാം വാര്‍ഡ് സഭായോഗം ചേരുന്നുണ്ടെന്നറിഞ്ഞ് പൊടോതുരുത്തിയില്‍ð എത്തി വാര്‍ഡ് സഭയില്‍ðനിരീക്ഷകരായി പങ്കെടുത്തു. തുടര്‍ന്ന് ഇവര്‍ വൈകുന്നേരം പൊടോതുരുത്തിയില്‍ സാംസ്‌കാരിക പരിപാടികള്‍ അവതരിപ്പിച്ചു.
ഇതിനോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക വിനിമയ സമ്മേളനം കേന്ദ്ര സര്‍വ്വകലാശാലയിലെ ഡോ. ബി. ഇഫ്തീക്കര്‍ അഹമ്മദ് ഉദ്ഘാടനം ചെയ്തു.നഗരസഭാ ചെയര്‍മാന്‍ പ്രൊഫ: കെ.പി. ജയരാജന്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ വി. ഗൗരി, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി. രാധ, പി.എം .സന്ധ്യ, കൗണ്‍സിലര്‍മാരായ എറുവാട്ട് മോഹനന്‍, കെ.വി. സുധാകരന്‍, കെ.വി.ഉഷ, കെ.വി. രാധ, എ.കെ. കുമാരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മുന്‍പഞ്ചായത്ത് പ്രസിഡണ്ട് ടി.വി.ശാന്ത സ്വാഗതവും സി.ഭാസ്‌ക്കരന്‍ നന്ദിയും പറഞ്ഞു.
ഹിമാചല്‍പ്രദേശിലെ നാടോടി നൃത്തരൂപമായ നാട്ടി നൃത്തത്തിന്റെ 3 വ്യത്യസ്ത ഇനങ്ങള്‍ ഇവര്‍ അവതരി പ്പിച്ചു. പൊടോത്തു രുത്തിയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പൂരക്കളിയും സംഘത്തിന് ഏറെ ഇഷ്ടപ്പെട്ടു. നേരത്തെ തേജസ്വിനി പുഴയില്‍ ജലയാത്രയും ഇവര്‍ നടത്തി.

Post a Comment

0 Comments