പരപ്പ: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ സാമൂഹ്യദ്രോഹികള്‍ അടിച്ചുതകര്‍ത്തു.
എടത്തോട് ഓട്ടോസ്റ്റാന്റിലെ ഡ്രൈവര്‍ സന്തോഷിന്റെ ഓട്ടോറിക്ഷയാണ് കഴിഞ്ഞ ദിവസം രാത്രി അടിച്ചുതകര്‍ത്തത്. സംഭവത്തില്‍ സി.ഐ.ടി.യു എടത്തോട് യൂണിറ്റ് പ്രതിഷേധിച്ചു. ആക്രമികളെ എത്രയും വേഗം പിടികൂടണമെന്ന് ആവശ്യപ്പെട്ടു.
യോഗത്തില്‍ കെ.ജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഏരിയാകമ്മറ്റി മെമ്പര്‍മാരായ തോമസ്, എ.വി.കൃഷ്ണന് എന്നിവര്‍ സംസാരിച്ചു. പ്രഭാകരന് സ്വാഗതം പറഞ്ഞു.
0 Comments