സമുദ്ര മത്സ്യബന്ധന നിയന്ത്രണ മാനേജ്‌മെന്റ് ബില്‍ തികച്ചും അശാസ്ത്രീയം


കാഞ്ഞങ്ങാട്: അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ നേതൃസംഗമം സംഘടിപ്പിച്ചു.
കേന്ദ്ര ഗവണ്‍മെന്റിന്റെ സമുദ്ര മത്സ്യബന്ധന നിയന്ത്രണ മാനേജ്‌മെന്റ് ബില്‍ തികച്ചും അശാസ്ത്രീയവും തീരദേശ മേഖലയില്‍ നിന്നും പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ തീരത്തു നിന്നും അകറ്റി പട്ടിണിക്കിടാനുള്ള അധികാരികളുടെ നീക്കം അവസാനിപ്പിക്കണമെന്നും മറ്റ് പൊതു മേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുന്നത് പോലെ കടല്‍ത്തീരവും വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ നീക്കത്തിനെതിരെ ഇന്ത്യയിലെ മത്സ്യത്തൊഴിലാളികള്‍ വരുംനാളുകളില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡണ്ട് ജി.നാരായണന്‍ അധ്യക്ഷനായി. യോഗം സംസ്ഥാന പ്രസിഡണ്ട് ഓസ്റ്റിന്‍ ഗോമസ് ഉദ്ഘാടനം ചെയ്തു.
ദേശീയ ജനറല്‍ സെക്രട്ടറി ആര്‍.ഗംഗാധരന്‍, സംസ്ഥാന സെക്രട്ടറിമാരായ വി.ആര്‍.വിദ്യാസാഗര്‍, പൂന്തുറ ജെയ്‌സണ്‍, കെ.ബാലകൃഷ്ണന്‍, മുട്ടത്ത് രാഘവന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് ഡി.വി.ബാലകൃഷ്ണന്‍, മണ്ഡലം പ്രസിഡണ്ട് എം.കുഞ്ഞികൃഷ്ണന്‍, കെ. മനോഹരന്‍, കെ.കേളന്‍, കെ.കെ.ബാബു, ടി.ധനഞ്ജയന്‍ മാസ്റ്റര്‍, എ.കെ.ഷീബ, സി.കെ.ഭാസ്‌ക്കരന്‍ ചിത്താരി, രവീന്ദ്രന്‍ അജാനൂര്‍, ശൈലജ, എച്ച്.ബാലന്‍, രഹ്ന,ശോഭ തുടങ്ങിയ വര്‍ പ്രസംഗിച്ചു. വി.പ്രദീപ് സ്വാഗതവും കെ.രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments