പഞ്ചായത്ത് മെമ്പറുടെ വീടിനടുത്ത് സ്‌ഫോടനം പടക്കംവെച്ചത് പന്നിക്ക്, കടിച്ചത് പട്ടി


ബിരിക്കുളം: പഞ്ചായത്ത് മെമ്പറുടെ വീട്ടിന് സമീപത്തെ കുറ്റിക്കാട്ടിലുണ്ടായ സ്‌ഫോടനത്തില്‍ നായയുടെ തലപൊട്ടിചിതറി.
കിനാനൂര്‍-കരിന്തളം പഞ്ചായത്ത് മെമ്പര്‍ ചിത്രലേഖയുടെ വീട്ടിനടുത്ത കുറ്റിക്കാട്ടില്‍ ഇന്ന് രാവിലെ 7 മണിയോടെയാണ് ഉഗ്രസ്‌ഫോടനമുണ്ടായത്. ശബ്ദംകേട്ട് വീട്ടുകാര്‍ ഓടിചെന്നപ്പോഴാണ് നായ തലചിതറി ചത്തനിലയില്‍ കണ്ടെത്തിയത്. വെടിമരുന്നിന്റെ രൂക്ഷഗന്ധവും പുകയും അന്തരീക്ഷത്തില്‍ പടര്‍ന്നിരുന്നു. കാട്ടുപന്നിയെ പിടികൂടാന്‍ വെച്ച തോട്ട നായ കടിച്ചതാവാം സ്‌ഫോടനത്തിന് കാരണമെന്ന് കരുതുന്നു. കിനാനൂര്‍-കരിന്തളം പഞ്ചായത്തില്‍ കാട്ടുപന്നികളുടെ ശല്ല്യം രൂക്ഷമാണ്. പച്ചക്കറികള്‍, കപ്പ, വാഴ മറ്റ് കൃഷികള്‍ തുടങ്ങിയവ കൂട്ടമായെത്തുന്ന കാട്ടുപന്നികള്‍ നശിപ്പിക്കുന്ന പതിവുണ്ട്. ഇവയുടെ ശല്ല്യം ഒഴിവാക്കാനും പന്നികളെ ഭക്ഷിക്കാനുമായി കര്‍ഷകര്‍ സ്‌ഫോടകവസ്തുക്കള്‍ സ്ഥാപിക്കാറുണ്ട്. ഇതിന് പുറമെ നായാട്ടുകാരും ഇത്തരത്തില്‍ പന്നിവേട്ടക്കായി തോട്ടകള്‍ ഉപയോഗിക്കുന്നുണ്ട്.

Post a Comment

0 Comments