സിറ്റിസണ്‍സ് ഫോറം വാര്‍ഷിക സമ്മേളനം


കാഞ്ഞങ്ങാട്: കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം കാഞ്ഞങ്ങാട് മുന്‍സിപ്പാലിറ്റി വാര്‍ഷിക സമ്മേളനം കാഞ്ഞങ്ങാട് പി സ്മാരകത്തില്‍ ഹോസ്ദുര്‍ഗ് സി ഐ കെ വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്തു.
കമ്മിറ്റി പ്രസിഡണ്ട് എം ഗോപാലകൃഷ്ണന്‍കുറുപ്പ് അധ്യക്ഷം വഹിച്ചു. ജില്ലാ പ്രസിഡണ്ട് അബൂബക്കര്‍ ഹാജി, ജില്ലാ സെക്രട്ടറി കെ സുകുമാരന്‍ മാസ്റ്റര്‍, മുന്‍സിപ്പല്‍ കമ്മിറ്റി സെക്രട്ടറി എം പുരുഷോത്തമന്‍, കെ മുരുഗപ്പന്‍ ആചാരി, കെ ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു. പി വി കൃഷ്ണന്‍ മാസ്റ്റര്‍ സ്വാഗതവും ബി പരമേശ്വരന്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments