ഗോവിന്ദപൈ കോളേജ്: ദേശീയപാതയില്‍ സീബ്രാലൈന്‍കാസര്‍കോട്: ഗോവിന്ദപൈ സ്മാരക സര്‍ക്കാര്‍ കോളേജിന് സമീപത്തെ ദേശീയ പാതയില്‍ സീബ്രാ ലൈന്‍ വേണമെന്ന ആവശ്യവുമായി കോളേജ് പ്രതിനിധികളെത്തി. കോളേജിലെയും സമീപ വിദ്യാലയങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ ദേശീയ പാത മുറിച്ചു കടക്കുമ്പോള്‍ അപകടങ്ങള്‍ പതിവാവുകയാണെന്നും കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ മാത്രം അഞ്ച് അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായും കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ജിതിന്‍ രാജ് പരാതിയില്‍ പറഞ്ഞു. ഉടന്‍ തന്നെ പരിഹാരം കാണാന്‍ നടപടി സ്വീകരിക്കാമെന്ന് പിഡബ്ല്യൂഡി അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ കളക്ടറെ അറിയിച്ചു.

Post a Comment

0 Comments