പോലീസ് കൂട്ടിക്കൊണ്ടുവന്ന വിദ്യാര്‍ത്ഥിനി മൂന്നാമതും നാടുവിട്ടു


കാഞ്ഞങ്ങാട്: രണ്ടുതവണ നാടുവിട്ട് തിരിച്ചുവന്ന വിദ്യാര്‍ത്ഥിനി മൂന്നാമതും നാടുവിട്ടു.
കാഞ്ഞങ്ങാട് സൗത്ത് ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഒമ്പതാംതരം വിദ്യാര്‍ത്ഥിനിയാണ് നാടുവിട്ടത്. ബന്ധുക്കളുടെ പരാതിയില്‍ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സൈബര്‍സെല്‍ മുഖേന നടത്തിയ പരിശോധനയില്‍ ആദ്യം ടവര്‍ ലൊക്കേഷന്‍ മംഗലാപുരത്തായിരുന്നു. എന്നാല്‍ ഉച്ചയോടെ കോഴിക്കോടെത്തിയതായി സൈബര്‍സെല്‍ കണ്ടെത്തി. കഴിഞ്ഞതവണ തൃശൂരില്‍ വെച്ചാണ് പെണ്‍കുട്ടിയെ പോലീസ് കണ്ടെത്തിയത്.

Post a Comment

0 Comments