കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മത്സ്യമാര്‍ക്കറ്റിലെ ഓര്‍ക്കിഡ് മത്സ്യവില്‍പ്പന സ്റ്റാളിന് മുന്നില്‍ ഇന്നലെ മീനാപ്പീസ് സ്വദേശി ഗണേശന് പ്ലക്കാര്‍ഡുമായി സമരം നടത്തിയത് ചിട്ടി വിളിച്ച പണത്തിന്റെ ഗഡുക്കള്‍ തിരിച്ചടക്കാത്തതിനല്ലെന്നും ബ്ലേഡ് ഇടപാടിലുള്ള പണത്തിന്റെ പലിശയ്ക്കുവേണ്ടിയാണെന്നും ഓര്‍ക്കിഡ് ഉടമ തൈക്കടപ്പുറം അഴിത്തലയിലെ പുഷ്ക്കരന്‍ അറിയിച്ചു.
ഇന്നലെ രാവിലെയാണ് ഗണേശന് പ്ലക്കാര്‍ഡുമേന്തി കോട്ടച്ചേരി മത്സ്യമാര്‍ക്കറ്റിലെ പുഷ്ക്കരന്റെ കടക്ക്മുന്നില് സത്യാഗ്രഹം നടത്തിയത്. സാമ്പത്തികബുദ്ധിമുട്ട് മൂലം ആത്മഹത്യക്കൊരുങ്ങിയ ഒരുകുടുംബത്തെ രക്ഷപ്പെടുത്താന്‍ തന്റെ ചെക്കും വീടിന്റെ ആധാരവും ഗണേശന് പണയപ്പെടുത്തി കഴിഞ്ഞ ഫെബ്രുവരി 19 ന് പ്രതിമാസം 5000 രൂപ പലിശക്ക് ഒരുലക്ഷം രൂപ കടംവാങ്ങിയിരുന്നു. ഇതിന്റെ പലിശസഹിതമുള്ള ഗഡുക്കള്‍ പ്രതിമാസം കൃത്യമായി നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞവര്‍ഷമുണ്ടായ പ്രളയവും മത്സ്യലഭ്യതകുറവും മൂലം ബിസിനസ് നഷ്ടത്തിലായതോടെ പലിശമുടങ്ങി. പിന്നീട് സി.ഐ.ടി.യു നേതാവ് കുഞ്ഞിമോന്റെ സാന്നിധ്യത്തില്‍ ചര്‍ച്ചനടത്തി പ്രതിദിനം 700 രൂപവീതം കൊടുക്കാന്‍ ധാരണയുണ്ടാക്കി. ഇതും ചില സമയങ്ങളില്‍ മുടങ്ങുന്ന സാഹചര്യമുണ്ടായി. ഇതിനിടയില്‍ താന്‍ വിളിക്കാത്ത ഒരു കുറി ഗണേശന്തന്നെ വിളിച്ചെടുത്തിരുന്നുവെന്നും പുഷ്ക്കരന്‍ പറഞ്ഞു. എന്നിട്ടും പലിശകൂട്ടികൂട്ടി വെച്ചാണ് പണം ആവശ്യപ്പെടുന്നതത്രെ.
0 Comments