നികുതി ഭീകരതയ്‌ക്കെതിരെ ധര്‍ണ്ണ


കരിന്തളം: പിണറായി സര്‍ക്കാരിന്റെ നികുതി ഭീകരതയ്‌ക്കെതിരെ കിനാനൂര്‍-കരിന്തളം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ചോയ്യങ്കോട് വില്ലേജ് ഓഫീസ് ധര്‍ണ്ണ ബ്ലോക്ക് പ്രസിഡണ്ട് ഡി.വി.ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡണ്ട് ഉമേശന്‍ വേളൂര്‍ അദ്ധ്യക്ഷത വഹിച്ചു.
മണ്ഡലം വൈസ് പ്രസിഡണ്ട് സി.ഒ.സജി, പ്രവാസി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് ബാലഗോപാലന്‍കാളിയാനം, കെ.വിജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.പി.ജനാര്‍ദ്ദനന്‍ സ്വാഗതം പറഞ്ഞു.

Post a Comment

0 Comments