വടയന്തൂരിലേക്ക് ഭക്തജനപ്രവാഹം


നീലേശ്വരം: പെരുങ്കളിയാട്ട മഹോത്സവം നടക്കുന്ന തട്ടാച്ചേരി വടയന്തൂര്‍ കഴകത്തിലേക്ക് നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും ഭക്തജന പ്രവാഹം.
4 ന് ആരംഭിച്ച പെരുങ്കളിയാട്ടം ചൊവ്വാഴ്ച സമാപിക്കും. കളിയാട്ടദിവസങ്ങളില്‍ അറുപതോളം തെയ്യക്കോലങ്ങളാണ് ഭക്തര്‍ക്ക് അനുഗ്രഹം ചൊരിയാന്‍ അരങ്ങിലെത്തുക. സമാപനദിവസം നിത്യകന്യകയായ വടയന്തൂര്‍ഭഗവതിയും ക്ഷേത്രപാലകനും പടക്കത്തിഭഗവതിയും അരങ്ങിലെത്തും. ദിവസേന രണ്ടുനേരങ്ങളിലായി പതിനായിരങ്ങളാണ് ഭഗവത് പ്രസാദമായ അന്നദാനത്തിനായി എത്തുന്നത്. പരിപ്പുവട പ്രകാശന്‍ ചെയര്‍മാനായ കമ്മറ്റിയാണ് അന്നദാനം ഒരുക്കുന്നത്. ചെറുവള്ളി ജയന്റെ നേതൃത്വത്തിലാണ് അന്നദാനം ഉണ്ടാക്കുന്നത്. സതീശന്‍ നമ്പ്യാര്‍ ചെയര്‍മാനും പി.വി.ശൈലേഷ് ബാബു കണ്‍വീനറുമായ ആഘോഷകമ്മറ്റിയും എം.രാഘവന്‍ പ്രസിഡണ്ടും കെ. സുരേശന്‍ സെക്രട്ടറിയുമായ ക്ഷേത്രകമ്മറ്റിയാണ് ഉത്സവത്തിന് നേതൃത്വം നല്‍കുന്നത്.

Post a Comment

0 Comments