ചെറുപുഴ: സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച ഭൂനികുതി വര്‍ദ്ധനവിനെതിരെയും വില്ലേജ് ഓഫീസ് സേവനങ്ങള്‍ക്കുള്ള ഫീസ് വര്‍ദ്ധനവിലും പ്രതിഷേധിച്ച് ചെറുപുഴ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെറുപുഴ വില്ലേജ് ഓഫീസ് മുന്നില്‍ ധര്‍ണ്ണാ സമരം സംഘടിപ്പിച്ചു.
ധര്‍ണ്ണ കെപിസിസി മെമ്പര്‍ പി.ടി.മാത്യു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് തങ്കച്ചന് കാവാലം അധ്യക്ഷത വഹിച്ചു. വി.കൃഷ്ണന് മാസ്റ്റര്‍, ടി.വി.കുഞ്ഞമ്പു നായര്‍, സെബാസ്റ്റ്യന്‍ നെല്ലിക്കല്‍, ടി.വി.വര്‍ക്കി, ജോണ്‍ ജോസഫ്, എം.കരുണാകരന്, രജീഷ് പാലങ്ങാടന്‍, തോമസ് നാഗനോലില്‍, ടി.പി.ശ്രീനിഷ്, അജി പാലത്തിങ്കല്‍, സലിം തേക്കാട്ടില്‍, വി.രാജന്, ബിന്ദു ബിജു, ലളിത ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments