നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സെഞ്ച്വറി ഡെന്റല്‍ കോളേജ് അടച്ചു പൂട്ടണം


കാസര്‍കോട്: ചെമ്മനാട് പഞ്ചായത്തിലെ പൊയിനാച്ചിയില്‍ പ്രവര്‍ത്തിക്കുന്ന നിയമ വിരുദ്ധ സെഞ്ച്വറി ഡെന്റല്‍ കോളേജ് അധികാരികള്‍ അടച്ചുപൂട്ടണമെന്ന് ബി.ജെ.പി. ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്‍ ആവശ്യപ്പെട്ടു.
ഒരു സ്ഥാപനം നടത്തുന്നതിനാവശ്യമായ ഒരു രേഖയും ഈ കോളേജിനില്ല. പഞ്ചായത്ത് ഭരണ സമിതിയുടേയും സംസ്ഥാന ഗവണ്‍മെന്റിന്റേയും ഒത്താശയോടെയാണ് തികച്ചും നിയമവിരുദ്ധമായ ഈ ഡെന്റല്‍ കോളേജ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഈ ,ഡെന്റല്‍ കോളേജ് പല വിവാദങ്ങളിലും ഉള്‍പ്പെട്ടുകൊണ്ടിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ആശുപത്രിയിലെ മാലിന്യം ജനവാസ കേന്ദ്രങ്ങളിലേക്ക് തുറന്ന് വിട്ടിരുന്നു. അന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡിനടക്കം പരാതി നല്‍കിയിരുന്നു. ജനനിബിഡമായ പ്രദേശത്തേക്ക് ജനങ്ങളെ വെല്ലുവിളിച്ചു കൊണ്ട് മലിന ജലം ഒഴുക്കിവിട്ടത്. ഈ മലിനജലം കുടിവെള്ള സ്രോതസ്സുകളിലേക്ക് കനിഞ്ഞിറങ്ങി കിണറുകളും കുളങ്ങളും മലിനമായിരുന്നു. കുടിവെള്ള ക്ഷാമം നേരിടുന്ന പൊയിനാച്ചിയിലും പരിസര പ്രദേശങ്ങളിലും ഇത് വലിയ പ്രത്യാഘാതം സൃഷ്ടിക്കുന്നു. പൊയിനാച്ചി സെഞ്ച്വറി ഡെന്റല്‍ കോളേജ് ഐ.എസ്. തീവ്രവാദത്തിന് ഒത്താശ ചെയ്തു കൊടുക്കുന്ന സ്ഥാപനമാണെന്ന് സംസ്ഥാന സ്‌പെഷല്‍ ബ്രാഞ്ചും കേന്ദ്ര ഇന്റലിജന്‍സും റിപ്പോര്‍ട്ട് ചെയ്തിരുന്നു. കോളേജിലെ ചില അദ്ധ്യാപകരുടെ ഒത്താശയോടെ ഐ. എസ് റിക്രൂട്‌മെന്റും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായങ്ങള്‍ നല്‍കുന്നതും വിവാദമായിരുന്നു. അതുകൊണ്ട് പ്രദേശവാസികള്‍ക്കും നാടിന് പൊതുവേയും ഭീഷണിയായി മാറിയ ഈ നിയമ വിരുദ്ധ ഡെന്റല്‍ കോളേജ് അടച്ചുപൂട്ടാന്‍ സംസ്ഥാന സര്‍ക്കാറും ചെമ്മനാട് പഞ്ച യാത്തും തയ്യാറാകണെമെന്നും അല്ലാത്ത പക്ഷം വമ്പിച്ച ജനകീയ പ്രക്ഷോഭത്തെ നേരിടേണ്ടി വരുമെന്നും വേലായുധന്‍ മുന്നറിയിപ്പ് നല്‍കി.

Post a Comment

0 Comments