രാജപുരം: ഭാര്യയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ച കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതിയെ കര്‍ണ്ണാടകത്തില്‍ നിന്നും പിടികൂടി.
പനത്തടി നെല്ലിത്തോട്ടെ കിടുനായ്ക്കിന്റെ മകന് പ്രഭാകരന് (42)നെയാണ് സുള്ള്യ അടുത്തകുണ്ടല്പ്പടിയില് വെച്ച് രാജപുരം പോലീസ് അറസ്റ്റുചെയ്തത്. ഇയാള്‍ ഭാര്യ ഇന്ദിരയെ വടികൊണ്ട് അടിക്കുകയും ശാരീരികമായും മാനസീകുമായും പീഡിപ്പിക്കുകയും ചെയ്തുവെന്ന കേസില്‍ 2015 ല്‍ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. രാജപുരം പോലീസ് സ്റ്റേഷനിലെ പോലീസ് ടീമായ അനീഷ്, ഹരീഷ്, സുന്ദരന്‍ എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റുചെയ്തത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
0 Comments