വേലാശ്വരം : നാടിന് ഉല്സവപ്രതീതിസമ്മാനിച്ച് ചാലിങ്കാല്‍- വെള്ളിക്കോത്ത് റോഡ് പുനരുദ്ധാരണപ്രവര്ത്തി മന്ത്രി ജി സുധാകരന് ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ മന്ത്രി ഇ ചന്ദ്രശേഖരന് അധ്യക്ഷനായി. ചാലിങ്കാല്‍?-വേലാശ്വരം -വെള്ളിക്കോത്ത് റോഡ് മെക്കാഡം ടാറിങ് പ്രവൃത്തികാസര്കോട് വികസനപാക്കേജില്‍ പെടുത്തി നാലു കോടി രൂപ ചെലവിച്ചാണ് നിര്‍മ്മിക്കുന്നത്. ആവശ്യമായ സ്ഥലങ്ങളില്‍ ഓവുചാലുകളും കള്‍വര്‍ട്ടുകളും പണിയും. അഞ്ചരകിലോമീറ്ററിലാണ് മെക്കാഡം ടാറിങ്. കിഴക്കുംകര വഴി കാഞ്ഞങ്ങാട് നഗരത്തില്‍ പ്രവേശിക്കാവുന്ന ബൈപാസ് റോഡാണിത്. ചടങ്ങില്‍ രാജ്മോഹന്‍ ഉണ്ണിത്താന് മുഖ്യാതിഥിയായി. കെ പി വിനോദ്കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കുഞ്ഞിരാമന് എംഎല്‍എ അജാനുര്‍ പഞ്ചായത്ത് പ്രസിഡന്റ് പി ദാമോദരന്‍ , കരുണാകരന് കുന്നത്ത്, അനിതാ ഗംഗാധരന്, പി കൃഷ്ണന്, പി നാരായണന്, സിഎം സൈനബ, എം വി രാഘവന് , ബി വേലായുധന്, ബഷീര്‍ വെള്ളിക്കോത്ത്, ടി ബിന്ദു, കെ സതി, പി ബിന്ദു, വി ഓമന, കെ സീത, എം പൊക്ലന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പുല്ലൂര്‍-പെരിയ പഞ്ചായത്ത് പ്രസിഡന്റ് ശാരദാ എസ് നായര്‍ സ്വാഗതവും കാസര്‍കോട് വികസന പാക്കേജ് സ്പെഷ്യല്‍ഓഫീസര്‍ ഇ പി രാജ്മോഹന്‍ നന്ദിയും പറഞ്ഞു.
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്-തൃക്കരിപ്പൂര്‍ നിയോജക മണ്ഡലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതും മലയോര മേഖലയിലെ ജനങ്ങള്‍ക്ക് ഏറെ പ്രയോജനപ്രദവുമായ ഒടയംചാല്‍ ചിറ്റാരിക്കാല്‍ റോഡിന്റെ നവീകരണ പ്രവൃത്തി പൊതുമരാമത്ത് മന്ത്രി ജി സുധാകരന് ഉദ്ഘാടനം ചെയ്തു. ഒടയംചാലില്‍ നടന്ന ചടങ്ങില്‍ റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന് അധ്യക്ഷനായി. രാജ്മോഹന്‍ ഉണ്ണിത്താന് എം പിയും എം എല്‍ എ. മാരായ എം രാജഗോപാലന്‍, കെ കുഞ്ഞിരാമന് എന്നിവര്‍ മുഖ്യാതിഥികളായി. കോഴിക്കോട് നോര്‍ത്ത് സര്‍ക്കിള്‍ നിരത്തുകള്‍ വിഭാഗം സൂപ്രണ്ടിങ് എന്‍ജിനീയര്‍ ഇ ജി വിശ്വപ്രകാശ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
0 Comments