പദ്ധതിക്ക് അഞ്ചുലക്ഷം അനുവദിച്ചു


കാസര്‍കോട്: പദ്ധതിക്ക് വേണ്ടി ആദ്യഘട്ടത്തില്‍ അഞ്ചുലക്ഷം രൂപ അനുവദിച്ചതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ എം അഷ്‌റഫ് പറഞ്ഞു.
വിവിധ സാംസ്‌കാരിക ധാരകളുടെയും സമൂഹങ്ങളുടെയും ചരിത്രം, ചരിത്ര പുരുഷന്‍മാര്‍, ഭാഷാ വൈവിധ്യം വിശകലനം, മതവിഭാഗങ്ങള്‍, കൃഷി, കച്ചവടവ്യാവസായികസാമ്പത്തിക വ്യവഹാരങ്ങള്‍, നൂറുവര്‍ഷത്തിലേറെ പഴക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കലാരൂപങ്ങളുടെ ചരിത്രം, ആധുനിക കാലത്തെ മഞ്ചേശ്വരം തുടങ്ങിയവയുടെ സമഗ്രമായ വിവരണം രചനയിലുണ്ടാകും. മഞ്ചേശ്വരത്തെ സാംസ്‌കാരിക വൈവിധ്യത്തെ കുറിച്ച് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും സാധാരണക്കാര്‍ക്കും റഫറന്‍സ് ഗ്രന്ഥമായി പ്രയോജനപ്പെടുത്താവുന്ന രീതിയിലായിരിക്കും ചരിത്രം തയ്യാറാക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Post a Comment

0 Comments